ആകാശഗംഗ ശേഷം 24ാമത്തെ വയസിൽ മരിച്ച മയൂരിയെ വീണ്ടും സൃഷ്‌ടിച്ചതിങ്ങനെ;വിനയൻ’ പറയുന്നു!

മലയാള സിനിമയെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിന്റെ രണ്ടാഭാഗം പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത് ഇപ്പോൾ ചിത്രം എത്തി കാണികളെ വീണ്ടും കോരിത്തരിപ്പിച്ചു.വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ തീയ്യറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ദാദാ സാഹിബ്, രാക്ഷസരാജാവ്, സൂപ്പർ താരം സുരേഷ് ഗോപിയെ വെച്ച് ബ്ലാക്ക് ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജുമായി സത്യം, വെള്ളിനക്ഷത്രം, ദിലീപിന് ഒപ്പം വാർ & ലവ്, കലാഭവൻ മണിയെ വെച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ,കല്യാണ സൗഗന്ധികം, ശിപായി ലഹള, ആകാശഗംഗ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ് എന്നീ ഹിറ്റ് ചിത്രങ്ങൾ വിനയൻ ഒരുക്കി.

ഇപ്പോഴിതാ ആകാശഗംഗ- 2വും ഏറ്റവുമൊടുവിലായി എത്തിക്കഴിഞ്ഞു.മികച്ച സ്വീകാര്യത നേടിയാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നത്. വിഷ്വൽ എഫക്‌ട്സിന് കൂടുതൽ പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ആകാശഗംഗ- 2ൽ ആദ്യഭാഗത്തിൽ ടൈറ്റിൽ റോളിലെത്തിയ മയൂരിയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഇത് പ്രേക്ഷകരിൽ അത്ഭുതവും സൃഷ്‌ടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് മരിച്ച മയൂരിയെ വി.എഫ്.എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രത്തിൽ എത്തിച്ചിരിക്കുന്നത്. അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിനയൻ. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് വിനയൻ മനസു തുറന്നത്.

‘ആകാശഗംഗയുടെ സെക്കന്റ് പാർട്ട് എടുക്കുമ്പോൾ ഗംഗയെ മറന്നുകൊണ്ട് ഒരു കഥ പറയാൻ പറ്റില്ല. പച്ച ജീവനോടെ ചിതയിൽ വച്ച് എരിച്ച ദാസിപ്പെണ്ണിന്റെ കഥയാണല്ലോ ആകാശഗംഗ. ആ കുട്ടി പടം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അന്ന് അതിൽ അഭിനയിക്കുമ്പോൾ മയൂരിക്ക് 19 വയസാണ്. 23ാമത്തെ വയസിലാണ് മരിച്ചു പോയത്. രണ്ടാമതൊരു ഭാഗത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഈ കഥപാത്രത്തെ വിട്ട് ആലോചിക്കാനും കഴിയില്ല. അങ്ങനെയാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ നമ്മൾ ഉപയോഗിച്ചതും. മയൂരിയെ റീ ക്രിയേറ്റ് ചെയ്യാൻ സാധിച്ചതും. അനിമേറ്റ് ചെയ്‌ത് ഫേയ്‌സ് ഉണ്ടാക്കി പഴയസിനിമയുടെ ബോഡിയിൽ അത് കൊടുത്ത് ഉണ്ടാക്കുകയായിരുന്നു’ -വിനയൻ പറഞ്ഞു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ,കലാഭവൻ മണി,രാജൻ.പി.ദേവ്, എൻ.എഫ്.വർഗ്ഗീസ്,കൽപ്പനച്ചേച്ചി, സുകുമാരിയമ്മ തുടങ്ങിയവരുടെ ഇല്ലായ്‌മ നഷ്ടമാണെന്ന് ആരാധകർ പാറയുന്നത്.

സലിം കുമാര്‍,സിദ്ധിഖ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി. ധര്‍മജന്‍, ജഗദീഷ്, പ്രവീണ തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, രാജന്‍ പി ദേവ്, മധുപാല്‍, സുകുമാരി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളാല്‍ സമ്ബന്നമായിരുന്നു ‘ആകാശഗംഗ’. വലിയ പ്രതീക്ഷകള്‍ ഇല്ലാതെ പ്രദര്‍ശനത്തിനെത്തിയ ‘ആകാശഗംഗ’ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയമാണ് സ്വന്തമാക്കിയത്, ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി ‘ആകാശഗംഗ’ മാറുകയും ചെയ്തു. ബെന്നി പി നായരമ്ബലമായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

about akasha ganga movie

Noora T Noora T :