” എന്റെ സിനിമകളിൽ ഒരു രൂപ പോലും ഞാൻ പ്രതിഫലമായി വാങ്ങാറില്ല ” – ആമിർ ഖാൻ വെളിപ്പെടുത്തുന്നു !!

” എന്റെ സിനിമകളിൽ ഒരു രൂപ പോലും ഞാൻ പ്രതിഫലമായി വാങ്ങാറില്ല ” – ആമിർ ഖാൻ വെളിപ്പെടുത്തുന്നു !!

സിനിമ രംഗത്ത് കഥാപാത്രങ്ങളിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ എപ്പോളും ശ്രമിക്കുന്ന നടനാണ് ആമിർ ഖാൻ . എല്ലാ സിനിമയിലും എന്തെങ്കിലും വ്യത്യസ്തത ആമിർ കൊണ്ട് വരാറുണ്ട്. പരീക്ഷണങ്ങളുമായി മുന്നോട്ടു പോവാനല്ല, എന്തെങ്കിലും പുതിയതായി ശ്രമിച്ചു നോക്കാതെ ഇരിക്കുന്ന അവസ്ഥയെയാണ് താൻ ഭയക്കുന്നതെന്ന് ആമിർ പറയുന്നു.

“പരാജയപ്പെടുമോ​ എന്ന ഭയം എനിക്കില്ല. പരാജയപ്പെട്ടാലോ എന്നോർത്ത് ഒന്നും ശ്രമിക്കാതെയിരിക്കുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. നിർമ്മാതാവോ സംവിധായകനോ ആവട്ടെ, ഒരു കഥ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ എന്റെ കലയിലൂടെ ഞാനെന്തോ നേടിയെന്ന ഫീലാണ് അനുഭവിക്കുന്നത്,” ആമിർ പറയുന്നു.

“എന്റെ സിനിമകളിൽ ഒരു രൂപ പോലും ഞാൻ പ്രതിഫലമായി വാങ്ങാറില്ല. മുടക്കു മുതൽ തിരിച്ചു കിട്ടിയെന്ന് ഉറപ്പു വരുത്തേണ്ടതും സിനിമയ്ക്കു പിന്നിലുള്ള എല്ലാവർക്കും പ്രതിഫലം ലഭിച്ചു എന്നു ഉറപ്പു വരുത്തേണ്ടതും എന്റെ ഉത്തരവാദിത്വമായി ഞാൻ കരുതുന്നു. ഈ കാര്യങ്ങൾ യഥാവിധം നടന്നു കഴിയുമ്പോൾ മാത്രമാണ് ലാഭത്തിൽ നിന്നും ഞാനെന്റെ ഷെയർ എടുക്കുന്നത്. അതെന്റെ ഉത്തരവാദിത്വമായി തന്നെ ഞാൻ കരുതുന്നു,” ആമിർ കൂട്ടിച്ചേർത്തു.

aamir khan about movie selection

Sruthi S :