മലയാളത്തിന്റെ പ്രിയനടന്റെ നാല് മക്കൾ ,ഒരേ വേഷത്തിൽ നാല് കാലങ്ങളിൽ !!! ആരാണെന്നു കണ്ടുപിടിക്കാമോ ?

മലയാളത്തിന്റെ പ്രിയനടന്റെ നാല് മക്കൾ ,ഒരേ വേഷത്തിൽ നാല് കാലങ്ങളിൽ !!! ആരാണെന്നു കണ്ടുപിടിക്കാമോ ?

മലയാള സിനിമയിലെ ഐശ്വര്യമുള്ള നടന്മാരിൽ ഒരാളാണ് കൃഷ്ണകുമാർ. സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവ നടനായും പിനീട് സീരിയലുകളിലുമെല്ലാം കൃഷ്ണകുമാർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയാലും ജീവിതത്തിൽ വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് താനെന്നു കൃഷ്ണകുമാർ തെളിയിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ പെരുമാറ്റം അത്രയും ആകര്ഷണീയമാകാൻ മറ്റൊരു കാരണമുണ്ട്. അദ്ദേഹത്തിന്റെ വീട് നിറയെ സ്ത്രീകളാണ്. ഭാര്യക്ക് പുറമെ നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന്. തന്റെ ഹിറ്റ് സീരിയലായ സ്ത്രീ എന്ന പേര് തന്നെയാണ് അദ്ദേഹം വീടിനും നൽകിയിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന കൃഷണ സിനിമയിൽ വരവറിയിച്ചു കഴിഞ്ഞു .

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ കുടുംബം. ഇപ്പോൾ കൃഷ്ണകുമാറിന്റെ ഭാര്യാ സിന്ധു , ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ചിത്രമാണ് പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നത്. നാല് മക്കളെയും ഒരേ വസ്ത്രത്തിൽ ഓരോരുത്തരുടെയും കുട്ടിക്കാലത്ത് എടുത്ത ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഇന്റഗ്രമിൽ പങ്കു വച്ചിരിക്കുകയാണ് സിന്ധു കൃഷ്ണകുമാർ.

അമ്മയുടെയും അച്ഛന്റെയും തനിപ്പകർപ്പായ ഈ മക്കളുടെ ചിത്രം വളരെ രസകരമാണ്. സിന്ധു പങ്കു വച്ച ചിത്രത്തിന് അഹാനയുടെ രസകരമായ കമന്റുമുണ്ട്. നിങ്ങളുടെ മൂത്ത കുട്ടിക്ക് കഴുത്ത് ഇല്ലല്ലോ എന്നാണു അഹാന കുറിച്ചിരിക്കുന്നത്. എന്തായാലും അഹാനയ്ക്ക് പുറമെ സഹോദരിമാരും അധികം വൈകാതെ സിനിമയിലേക്ക് ചുവട് വയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

actor krishnakumars daughters childhood photo

Sruthi S :