അന്നും ഇന്നും ഒരേഒരു രാജാവ് മോഹൻലാൽ ;മമ്മുട്ടിയുടെ പേരിൽ മോഹൻലാലിന് കിട്ടിയ വമ്പൻ ഹിറ്റ് ചിത്രം;ആ കാലത്ത് കൊലമാസ്സ് ബിജിഎമും ആയി വന്ന് വിസ്മയിപ്പിച്ചിട്ട് 31വര്‍ഷം!

താരരാജാവ് മോഹൻലാലിൻറെ പഴയകാല ചിത്രങ്ങളായാലും ഇന്നത്തെ ചിത്രങ്ങളായാലും കണ്ടാലും കണ്ടാലും കൊതിതീരാറില്ല.മലയാളികളുടെ എന്നത്തേയും നടന വിസ്മയം മോഹൻലാലിനെ കുറിച്ച് പറയാൻ വാക്കുകളാലാവില്ല.താരത്തിന്റെ എന്നത്തേയും ഹിറ്റ് ചിത്രങ്ങൾ ഒരുപക്ഷെ ആ ആദ്യ കാല ചിത്രങ്ങളായിരിക്കും.

താരത്തിൻറെ ആ കാലത്തുള്ള ചിത്രങ്ങൾ ഇന്നും മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.അന്നും ഇന്നും അതങ്ങനെ തന്നെയാണ്.ഇപ്പോഴിത താരത്തിന്റെ കരിയറിലെ എന്നത്തേയും ഹിറ്റ് ചിത്രമായ മൂന്നാംമുറ റിലീസിനെത്തിയിട്ട് മുപ്പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. 1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് എസ് എന്‍ സ്വാമി ആയിരുന്നു തിരക്കഥ രചിച്ചത്.

കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, ലാലു അലക്‌സ്, മുകേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയായിരുന്നു നായിക. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് പോവുകയും അവരെ രക്ഷിക്കാന്‍ വേണ്ടി എത്തുന്നവരായിട്ടാണ് മോഹന്‍ലാലും മറ്റ് താരങ്ങളുമെത്തുന്നത്.

മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നായ മൂന്നാംമുറയെ കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബുകളിലെല്ലാം സിനിമയുടെ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാന്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള വാചകങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

31 years of moonnam mura

Noora T Noora T :