കോടികൾ പെട്ടിയിലാക്കി റോബോ !! പക്ഷേ കൊച്ചുണ്ണിയേയും മാസ്റ്റർപീസിനെയും തൊടാനായില്ല… കളക്ഷൻ റിപ്പോർട്ട് പുറത്ത്

കോടികൾ പെട്ടിയിലാക്കി റോബോ !! പക്ഷേ കൊച്ചുണ്ണിയേയും മാസ്റ്റർപീസിനെയും തൊടാനായില്ല… കളക്ഷൻ റിപ്പോർട്ട് പുറത്ത്

റിലീസ് ദിവസം തന്നെ 2.o കോടികൾ പെട്ടിയിലാക്കി. ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായികയയെത്തുന്നത്. ചിത്രത്തിന്റെ കേരള ബോക്‌സോഫീസ് കളക്ഷൻ പുറത്തു വന്നു കഴിഞ്ഞു. ആദ്യ ദിനം 4 കോടി 20 ലക്ഷം രൂപയാണ് സിനിമ കളക്റ്റ് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.o അദ്യ ദിനം പ്രദർശിപ്പിച്ചത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ റിലീസായിരുന്നു 2.0 യ്ക്ക് ലഭിച്ചത്. 450 ന് മുകളില്‍ തിയേറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്.

തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം 27 ഷോ നടത്തിയതിൽ നിന്ന് 15.89 ലക്ഷം നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം കൊച്ചി മൾട്ടിപ്ലെക്‌സിൽ റിലീസ് ദിവസം 68 ഷോ ആയിരുന്നു. ഫോറം കേരളയുടെ കണക്ക് പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് 2.0 യ്ക്ക് ലഭിച്ചത്.

എന്നാല്‍ ഇവിടെ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 2.oയ്‌ക്ക് കഴിഞ്ഞില്ല. റിലീസ് ദിവസം മാത്രമായി 19 ലക്ഷത്തിന് മുകളിലായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കൊച്ചുണ്ണി സ്വന്തമാക്കിയത്.

2.0 Kerala Box office collection

Abhishek G S :