ടിക് ടോക്ക് വീഡിയോ ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള സ്ത്രീയാണോ നിങ്ങൾ ? എങ്കിൽ കരുതിയിരിക്കുക , ചതിക്കുഴിയിലാണ് നിങ്ങൾ !!!

ടിക് ടോക്ക് വീഡിയോ ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള സ്ത്രീയാണോ നിങ്ങൾ ? എങ്കിൽ കരുതിയിരിക്കുക , ചതിക്കുഴിയിലാണ് നിങ്ങൾ !!!

ഡബ്‌സ്മാഷ് തരംഗത്തിന് പിന്നാലെയാണ് ടിക് ടോക്ക് മ്യൂസിക്കലി ഹിറ്റായത്. തങ്ങളുടെ കഴിവുകൾ ലിപ് സിങ്ക് വീഡിയോകളിലൂടെ പ്രകടിപ്പിക്കാൻ എല്ലാവരും സ്രെമിക്കുന്ന ടിക് ടോക്കിലൂടെ. ടിക് ടോക്ക് താരങ്ങൾ തരംഗമാകുകയും ചെയ്തതൊടെ എങ്ങനെയും വൈറലാകാൻ എല്ലാവരും ശ്രെമവും തുടങ്ങി . പക്ഷെ ടിക് ടോക് ആരാധകരായ പെൺകുട്ടികൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്.

ഇത്തരം വീഡിയോകളിൽ നിന്നും സ്ക്രീൻഷോട്ടെടുത്ത് വ്യാജവാർത്തകൾ ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനിരയായ ഒട്ടേറെ പേരുണ്ട് താനും . ടിക് ടോക്കിലെ ഒരു യുവതിയുടെയും കൂടെയുള്ള കുട്ടിയുടെയും വീഡിയോയുടെയും സ്ക്രീൻ ഷോട്ട് പ്രചരിച്ചത് വിദ്യാർത്ഥിയെയും കൊണ്ട് ഒളിച്ചോടിയ അദ്ധ്യാപിക എന്ന രീതിയിലാണ്. ഇത്തരത്തിൽ ധാരാളം ചതിക്കുഴികൾ ഇതിലുണ്ട് .

                                                            ഇൻറർനെറ്റിൽ നിന്ന് ലഭിച്ച ചിത്രം

ചിത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാർത്തകൾ ഫോർവേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്. എളുപ്പത്തിൽ പ്രസിദ്ധരാകാനുള്ള ആഗ്രഹമാണ് പലരെയും ഇത്തരം ടിക് ടോക് വിഡിയോകൾ പബ്ലിക് ആക്കാനുള്ള കാരണത്തിന് പിന്നിൽ. എന്നാൽ കഴിവുകൾക്ക് കയ്യടി ലഭിക്കുമ്പോൾ ഇതിൽ പോലും വൈകൃതം കാണിക്കുന്നവരുണ്ട് .

                                                                      ഇൻറർനെറ്റിൽ നിന്ന് ലഭിച്ച ചിത്രം

ഇത്തരക്കാർ കാണിക്കുന്ന വ്യാജവാർത്ത പടക്കലുകൾ ഏറ്റെടുക്കുന്നവരും നിരവധിയാണ്. വളരെ പെട്ടെന്ന് തന്നെ സ്ത്രീകൾ ഇതോടെ വൈറലാകുന്നു. ഇതിനൊക്കെ നടപടിയെടുക്കാൻ സാധിക്കുമല്ലോ എന്ന ചോദ്യത്തിന് മറുപടിയുണ്ട്. ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തു പരാതി ലഭിച്ചാൽ മാത്രമേ അത്തരത്തിൽ നടപടിയെടുക്കാൻ സാധിക്കു. ചിലപ്പോൾ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണതിന് ശേഷം ജീവൻ പോലും നഷ്ടപെടുത്തിയതിനു ശേഷം പോലീസ് അന്വേഷണത്തിൽ എന്താണ് കഴമ്പുള്ളത് ? അതിലുമെത്രയോ നല്ലതാണു പൊതുവിടങ്ങളിൽ പ്രശസ്തി മോഹിച്ച് വിഡിയോകൾ പോസ്റ്റ് ചെയ്യതിരിക്കുന്നത് “?

                                                                ഇൻറർനെറ്റിൽ നിന്ന് ലഭിച്ച ചിത്രം

                                                               ഇൻറർനെറ്റിൽ നിന്ന് ലഭിച്ച ചിത്രം

tik tok videos security issue

Sruthi S :