മലയാള സിനിമയിലെ ചരിത്രമാകാനുള്ള പ്രാണയ്ക്കായി ഇനി 7 ദിവസങ്ങൾ മാത്രം

മലയാള സിനിമയിലെ ചരിത്രമാകാനുള്ള പ്രാണയ്ക്കായി ഇനി 7 ദിവസങ്ങൾ മാത്രം

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ ഉടൻ റിലീസ് ചെയ്യും. പ്രേഷകരുടെ ആകാംഷയ്‌ക്ക്‌ വിരാമമിടാൻ ഇനി ഏഴ് ദിവസം കൂടി കാത്തിരുന്നാൽ മതി. ജനുവരി 18 നാണ് ചിത്രത്തിന്റെ റിലീസ്. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രത്തിൽ നിത്യ മേനോനാണ് ആ കഥാപാത്രം ചെയ്യുന്നത്.

ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് പ്രാണ. ഒരു ഹൊറർ ചിത്രമായ പ്രാണയിലെ ശബ്ദ മിശ്രണമായിരിക്കും പ്രേക്ഷകർക്ക് വ്യത്യസ്തമായി തോന്നുക. ഒരിടവേളക്ക് ശേഷം നിത്യ മലയാളത്തിൽ അഭിനയിക്കുന്നചിത്രം കൂടിയാണ് പ്രാണ.

ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പ്രാണ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. നാലുഭാഷയിൽ എത്തുന്ന പ്രാണ ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ലൂയിസ് ബാങ്ക്സ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത് പ്രണയിലൂടെയാണ്. ദൂരദർശനിലൂടെ രാജ്യം ഏറ്റവും കൂടുതൽ കേട്ട ” മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി ഇദ്ദേഹമായിരുന്നു.

പ്രാണയുടെ ട്രെയിലറും സിനിമയുടെ ലിറിക് ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേക്ഷകർക്കായി ഒരു സെൽഫി കോണ്ടെസ്റ്റും പ്രാണയുടെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു.

18’th january PRAANA relese

HariPriya PB :