ചരിത്രം സൃഷ്ടിച്ച് ജിമിക്കി കമ്മൽ ;യുട്യൂബിൽ 100 മില്യൻ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനം !!!

കേരളവും ഇന്ത്യയും കടന്ന് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ഗാനമാണ് ജിമിക്കി കമ്മൽ. ഗാനത്തിന്റെ നിരവധി കവർ വേർഷനുകളും ജിമിക്കി കമ്മൽ ചലഞ്ച് ഡാൻസ് വേർഷനുകളും ഇറങ്ങി. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടു മുന്നേറിയ ഈ ഗാനമാണ് മലയാളത്തിൽ ഇപ്പോൾ പുതിയ ചരിത്രം സൃഷ്ഠിച്ചിരിക്കുന്നത്.

യുട്യൂബിൽ 100 മില്യൻ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായിരിക്കുകയാണ് ജിമിക്കി കമ്മൽ. 2017 ആഗസ്റ്റിൽ റിലീസ് ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലേതാണ് ഗാനം. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയത്. വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ലോകം മുഴുവൻ തരംഗം തീർത്തിരുന്നു.

സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 100 മില്യൺ വ്യൂ കടന്ന ആദ്യ മലയാളം വീഡിയോ ആണിതെന്ന് വാർത്ത പങ്കുവെച്ചുകൊണ്ട് ഷാൻ കുറിച്ചു.

100 million views for jimikki kammal

HariPriya PB :