വീണ്ടും ആ പ്രണയ നിമിഷങ്ങൾ ..രാംലഖാന്റെ ഓർമകളിൽ മാധുരി ദീക്ഷിത്തും അനിൽ കപൂറും ..

VIDHYA

മാധുരി ദീക്ഷിത്, ജാക്കി ഷെറഫ്, അനില്‍ കപൂര്‍ എന്നിവര്‍ അഭിനയിച്ച് അനശ്വരമാക്കിയ ചിത്രമായിരുന്നു റാംലഖന്‍. 1989 ല്‍ പുറത്തിറങ്ങിയ ചിത്രം പുറത്തിറങ്ങി 30 വര്‍ഷമാകുന്ന വേളയിലാണ് ചിത്രത്തിലെ നായികയും നായകനും വീണ്ടും കണ്ടുമിട്ടിയിരിക്കുന്നത്. അതൊരു വെറും കണ്ടുമുട്ടലുമായിരുന്നില്ല. ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഇരുവരും പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിലെ പ്രണയം തുളുമ്പുന്ന ഗാനങ്ങളള്‍ക്ക് ഇരുവരും ചേര്‍ന്ന് ചുവടുവെക്കുകയും ചെയ്തു. ഈ ഡാന്‍സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

എന്നാല്‍ ഇരുവര്‍ക്കും മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന അതേ പ്രസരിപ്പോടെയാണ് ഇരുവരും ഇന്നും ഡാന്‍സ് ചെയ്തത്. ബഡാ ദുഖ് ദീനാ എന്ന ചിത്രത്തിലെ മനോഹര മെലഡിക്കാണ് ഇരുവരുടെയും പ്രണയാര്‍ദ്രമായ ചുവചടുവെക്കല്‍. മാധുരിയാണ് ആദ്യം ഡാന്‍സ് ആരംഭിച്ചത്. പിന്നീട് അനില്‍ കപൂറും കൂടെ കൂടി. തുടര്‍ന്ന് ചിത്രത്തിലെ മൈ നെയിം ഈസ് ലഖന്‍ എന്ന ഫാസ്റ്റ് നമ്പറിനും ചുവടുകള്‍ വെച്ച് ഇരുവരും തകര്‍ത്തു.

ഏ.ജി ഓജി എന്ന ഗാനത്തില്‍ അനില്‍ കപൂര്‍ എത്തുന്നതെങ്ങലെയോ അങ്ങനെതന്നെയാണ് വീഡിയോയിലും . മാധുരി ദീക്ഷിതാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. തരടര്‍ന്ന് ഇങ്ങനെ കുറിക്കുകയും ചെയതു. റാംലഖന്‍ പുറത്തിറങ്ങി ഇന്ന് മുപ്പതി വര്ഡഷം തികയുകയാണ് , ഈ ഡാന്‍സ് വീഡിയോ പങ്കുവെക്കുമ്പോള്‍ മനോഹരമായ നിരവധി ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുന്നു. റാംലഖന്റെ മികച്ച ടാമിനേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നതായും മാധുരി പറയുന്നു. വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ഉണ്ടിയിരിക്കുന്നത്. എക്കാലത്തെയും ഗംഭിര ജോഡികളാണ് നിങ്ങള്‍, നിങ്ങളൊരുമിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ്, ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. ഏഴുഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

ബഡാ ദുക്ദിനായും,ഏജി ഓജിയുമാണ് ഏറ്രവും ശ്രദ്ധേയമായവ. ലതാ മങ്കേഷ്‌കര്‍,മുഹമ്മദ് അസീസ്, മന്‍ദര്‍ഉദ്ദാസ്,അനുരാധപദ്വാള്‍,അമിത് കുമാര്‍, അലിഷ ചിനൈ, കവിത കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രം അശോക് ഗായ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ചിത്രം നെഞ്ചിലേറ്റിയിരുന്നെന്നതിനുള്ള ഏറ്ററവും വലിയ തെളിവാണ് ബോക്‌സോഫിസില്‍ ചിത്രം 18 കോടി കളക്ഷന്‍ നേടി എന്നത് .

Sruthi S :