യൂട്യൂബില്‍ കയറി ഡെലിവറി വീഡിയോസൊക്കെ കണ്ടിരുന്നു; പെട്ടന്നായാൽ നമ്മൾ പേടിക്കും; കുഞ്ഞ് ജനിക്കുന്നതെല്ലാം തൊട്ടടുത്ത് നിന്ന് കണ്ട അനുഭവം തുറന്നുപറഞ്ഞ് യുവ കൃഷ്ണ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടിയ താരദമ്പതിമാരാണ് യുവ കൃഷ്ണയും മൃദുല വിജയിയും. മിനിസ്ക്രീൻ താരജോഡികൾ ആയിട്ടില്ലെങ്കിലും ജീവിതത്തിൽ ഇവർ ഒന്നിച്ചപ്പോൾ ഇരുവർക്കും ആരാധകർ കൂടി.

കഴിഞ്ഞ വര്‍ഷം വിവാഹിതരായ താരങ്ങള്‍ ഈ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. മകളുടെ വരവിനെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി നിരന്തരം വിശേഷങ്ങൾ പങ്കുവച്ചും രംഗത്തുവരാറുണ്ട്.

അതേ സമയം ഭാര്യയുടെ കൂടെ ലേബര്‍ മുറിയില്‍ കയറിയപ്പോഴുണ്ടായ അനുഭവങ്ങളാണ് യുവ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രസവത്തിനായി മൃദുലയെ ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ താനും കൂടെ തന്നെ ഉണ്ടായിരുന്നു. അത് വല്ലാത്തൊരു അനുഭവമായി തനിക്കും മാറിയെന്നാണ് മൃദുലയും പറയുന്നത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു യുവയും മൃദുലയും.

Also read;
Also read;

“അത്യാവശ്യം മനസിന് കട്ടിയുള്ള ആളാണ്. കുഞ്ഞിലെ മുതലേ കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ വന്നിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ട് റിസ്‌ക് എടുക്കാനും പെട്ടെന്ന് എന്തേലും കണ്ടാല്‍ പേടിക്കാതിരിക്കാനുള്ള മനസുമൊക്കെ എനിക്കുണ്ടെന്നാണ് യുവ പറയുന്നത്.

അതൊക്കെ എന്റെ ജീവിതത്തിലെ എടുത്ത് പറയാവുന്ന ഗുണങ്ങളും ഞാന്‍ ആര്‍ജിച്ചെടുത്ത കാര്യവുമാണ്. പെട്ടെന്ന് എന്തെങ്കിലും കാണുമ്പോഴാണല്ലോ നമുക്ക് പേടി ഉണ്ടാവുന്നത്. അതുകൊണ്ട് മൃദുലയുടെ പ്രസവത്തിന് കയറുന്നതിന് മുന്‍പ് തന്നെ താന്‍ തയ്യാറെടുപ്പെടുകള്‍ നടത്തിയിരുന്നതായി യുവ സൂചിപ്പിച്ചു.

യൂട്യൂബില്‍ കയറി ഡെലിവറി വീഡിയോസൊക്കെ കണ്ടിരുന്നു. ഇതൊക്കെയാണ് സംഭവങ്ങളെന്നും നമ്മള്‍ കാണാന്‍ പോവുന്നത് ഇതാണെന്നും മനസിലാക്കി. ലേബര്‍ റൂമില്‍ കയറിയതിന് ശേഷം എനിക്ക് യാതൊരു ടെന്‍ഷനും തോന്നിയില്ല, കൂളായി നിന്നു. മൃദുലയെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഉണ്ടായിരുന്നു. പുഷ് ചെയ്യാന്‍ പറഞ്ഞപ്പോഴുമൊക്കെ സഹായിച്ചത് ഞാനാണ്. പിന്നെ വാവ വരുന്നതും കുഞ്ഞിനെ എടുക്കുന്നതുമൊക്കെ ഡോക്ടറുടെ തൊട്ടടുത്ത് നിന്ന് കാണാന്‍ സാധിച്ചെന്നും യുവ പറയുന്നു.

അമ്മയായി കഴിയുന്ന ഉടനെ ഭാര്യയ്ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം നമ്മുടെ സാന്നിധ്യം തന്നെയാണ്. അത് ചെയ്യാന്‍ പറ്റിയെന്ന സന്തോഷത്തിലാണ് യുവ. ഏട്ടന്‍ കൂടെ നിന്നപ്പോള്‍ തനിക്കും ഭയങ്കര സപ്പോര്‍ട്ടായി തോന്നിയെന്ന് മൃദുല പറയുന്നു. പ്രസവസമയത്ത് കൂടെയുള്ള ഡോക്ടര്‍മാരെയോ നഴ്‌സുമാരെയോ ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഭര്‍ത്താവ് കൂടെയുണ്ടല്ലോ, അപ്പോള്‍ നമ്മള്‍ പുള്ളിയെ മാത്രം ശ്രദ്ധിച്ചാല്‍ മതി.

Also read;
Also read;

ഏട്ടന്‍ പറയുന്നത് പോലെയാണ് ആ സമയത്ത് ഞാന്‍ ചെയ്തത്. ശ്വാസമെടുത്ത് വിടൂ, ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ, തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും മോട്ടിവേറ്റ് ചെയ്ത് ഭര്‍ത്താവ് കൂടെ തന്നെ നിന്നു. ആ സമയത്ത് ഏട്ടന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ എന്റെ സാഹചര്യം വേറെ ആയിരിക്കുമെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നുണ്ട്.

ഇടയ്ക്ക് നടുവേദന വരുമ്പോള്‍ തടവി തന്നും ഫുഡ് വാരി തന്നും എല്ലാത്തിനും അദ്ദേഹം കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലും ഏട്ടനുള്ളത് കൊണ്ട് അമ്മയ്ക്ക് വിശ്രമിക്കാന്‍ സാധിച്ചെന്നും മൃദുല പറയുന്നു. ഇരുവരുടെയും സ്നേഹം കണ്ട് ആരാധകരും സന്തോഷത്തോടെ ആശംസകൾ പങ്കുവെക്കുന്നുണ്ട്.

about yuva krishnan

Safana Safu :