Connect with us

ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താത്പര്യം എന്ന് ശ്രീവിദ്യ; ഇല്ലാത്ത ഗർഭവും ജീവിച്ചിരിക്കുന്ന അച്ഛനെ കൊല്ലുന്നതും മാത്രം പോരല്ലോ..?; റേറ്റിങ് കൂട്ടാന്‍ എന്ത് വൃത്തികേടും പറയും!

TV Shows

ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താത്പര്യം എന്ന് ശ്രീവിദ്യ; ഇല്ലാത്ത ഗർഭവും ജീവിച്ചിരിക്കുന്ന അച്ഛനെ കൊല്ലുന്നതും മാത്രം പോരല്ലോ..?; റേറ്റിങ് കൂട്ടാന്‍ എന്ത് വൃത്തികേടും പറയും!

ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താത്പര്യം എന്ന് ശ്രീവിദ്യ; ഇല്ലാത്ത ഗർഭവും ജീവിച്ചിരിക്കുന്ന അച്ഛനെ കൊല്ലുന്നതും മാത്രം പോരല്ലോ..?; റേറ്റിങ് കൂട്ടാന്‍ എന്ത് വൃത്തികേടും പറയും!

മലയാള ടെലിവിഷനിൽ വളരെ വ്യത്യസ്തമായ ഒരു ഷോയാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ ജനപ്രീതിയിൽ മുന്നിലാണെങ്കിലും പലപ്പോഴും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. സീരിയില്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾക്ക് കരിയറിൽ തിളങ്ങാൻ സ്റ്റാർ മാജിക് സഹായിച്ചിട്ടുണ്ട്.

അതേസമയം, താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ മുതല്‍ ഷോയിലെ കണ്ടന്റ് വരെ മിക്കപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം വന്നതാണ് . ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്.

ഇത്തവണ പ്രശ്‌നം ദ്വയാര്‍ത്ഥമുള്ള തമാശയാണ്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ് എന്നാണ് സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നിരിക്കുന്ന ഇപ്പോഴത്തെ വിമര്‍ശം.

“സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ശ്രീവിദ്യ പറയുന്ന ഡയലോഗാണ് വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിമുകള്‍. ഇത്തരത്തിലൊന്നിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

Also read;

പിന്നാലെ എനിക്ക് ഈ കിടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എന്ന് ശ്രീവിദ്യ പറയുന്നു. ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്.

ഇത് കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഡയലോഗിന് എതിരെ വരുന്നത്. കോമഡിയാവാം, പക്ഷെ ഇതല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്ത് വളിപ്പ് ആണിത്, ഒരു സ്റ്റാര്‍ന്റേഡ് ഇല്ല, വളരെ ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിയ്ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടുന്നു. കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. എന്നാല്‍ ഇപ്പോള്‍ നിലവാരമില്ലെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ദ്വയാര്‍ത്ഥം അമിതമായി ഉപയോഗിച്ചാല്‍ കോമഡി ആവില്ലെന്നും താരങ്ങളോടായി വിമര്‍ശകര്‍ പറയുന്നുണ്ട്.

നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ ഇരുണ്ട നിറമുള്ളവരേയും തടിയുള്ളവരേയും കളിയാക്കുന്നുവെന്നതായിരുന്നു വിമര്‍ശനം. സ്റ്റാര്‍ മാജിക്കിലെ താരമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഷോയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതും വലിയ വിവാദമായിരുന്നു. ഒരിക്കല്‍ ഷോയില്‍ അതിഥിയായി എത്തിയ സാബു മോന്‍ ഷോയ്‌ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വാര്‍ത്തയായിരുന്നു.

സംഭവം ചര്‍ച്ചയായതോടെ ഷോയുടെ ടീമില്‍ നിന്നും എന്തെങ്കിലും പ്രതികരണമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. സമൂഹമാധ്യമങ്ങളിൽ ഏതുവിധേനയും വൈറലാകുക എന്നതാണ് ഇപ്പോൾ ഓരോ വ്യക്തികളുടെയും ആവശ്യമെന്നു തോന്നുന്നു. സിനിമാ പ്രൊമോഷന് വേണ്ടി അച്ഛനെ കൊല്ലാനും ഇല്ലാത്ത ഗർഭം ഉണ്ടെന്നു പറയാനും മടിയില്ലാത്ത സിനിമാ താരങ്ങളേക്കാൽ ഭേദമാണ് കിടക്ക പങ്കിടൽ എന്നുള്ള കമെന്റുകളും കാണാം.

about star magic

More in TV Shows

Trending

Recent

To Top