പാന്റ്‌സ് ധരിച്ചില്ല: നടിയെ ഹോട്ടലിൽ നിന്ന് പുറത്താക്കി !

പാന്റ്സ് ധരിച്ചില്ലെന്ന കാരണത്താൽ പ്രമുഖ നടിയെ ഹോട്ടലിൽ നിന്ന് പുറത്താക്കി. ബോളിവുഡ് നടി യാമി ഗൗതമിനാണ് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടിവന്നത്. നടി സഹോദരിയുമായി എത്തിയപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.

യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു. ഭക്ഷണം കഴിക്കാനായി സഹോദരിമാര്‍ ഹോട്ടലില്‍ എത്തിയെങ്കിലും യാമിയുടെ സഹോദരി സുരിലി ഷോര്‍ട്ട് ഡ്രസ് ധരിച്ചതിനാല്‍ പ്രവേശനം നിഷേധിച്ചു.

ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലിൽ കയറുകയുണ്ടായി. എന്നാൽ സുരിലി ഷോർട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഹോട്ടലിൽ കയറാൻ സാധിക്കില്ലായിരുന്നു. ഇതേതുടർന്ന് അവരെ ഹോട്ടലിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

യാമി ഗൗതം തന്നെയാണ് പിന്നീട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. കഴിഞ്ഞവർഷം ഉറിയിൽ സംഭവിച്ച ഭീകരാക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ഉറി. ആദിത്യ ധരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കുമാർ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി. രൺദിപ് ഹൂഡയാണ് സുരുലിയുടെ നായകൻ.

Noora T Noora T :