വിവാഹ ശേഷം ഞങ്ങൾ പൊരിഞ്ഞ വഴക്ക്; ഞാൻ ഒരുപാട് ആഗ്രഹിച്ച് നേടിയതല്ലേ; അപ്പോഴാണ് അത് സംഭവിച്ചത്; പിന്നാലെ വഴക്കും അവസാനിച്ചു; വെളിപ്പെടുത്തലുകളുമായി അഭിരാമി!!!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അഭിരാമിയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള താരം ടെലിവിഷന്‍ അവതാരകയായും തിളങ്ങി.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ബാല്യകാല സുഹൃത്തായ രാഹുൽ പവനനെ വിവാഹം ചെയ്യുകയും വിദേശത്ത് പോകുകയും ചെയ്തു. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് അഭിരാമി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ഇന്ന് വീണ്ടും താരം സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.

രാഹുലുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അഭിരാമി മുൻപ് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ വിവാഹിതയായ ശേഷം നടന്ന ഒരു വഴക്കിനെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ വൈറലായി മാറുന്നത്. പതിനഞ്ച് പൂർണ ചന്ദ്രനെ തുടരെ കണ്ട് എന്തെങ്കിലും ആ​ഗ്രഹിച്ചാൽ അത് സംഭവിക്കുമെന്ന് ചെറുപ്പത്തിൽ ആരോ എന്നോട് പറഞ്ഞു.

ഒരു തവണ മിസ് ആയാൽ പോലും വീണ്ടും ആരംഭിക്കണം. അപ്പോഴേ എനിക്കെന്റെ ഭർത്താവിനെ അറിയാം. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും എന്റെ കൂടെ ഉണ്ടാകണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. പ്രണയത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. 15 തവണ പൂർണ ചന്ദ്രനെ തുടരെ കാണാൻ ഒന്ന് രണ്ട് വർഷമെടുത്തു.

ഇടയ്ക്ക് മിസ് ആയതായിരുന്നു അതിന് കാരണം. 15 തവണ കണ്ട ശേഷം ഞാൻ ആ​ഗ്രഹിച്ചത് ചോദിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ യുഎസിലായിരുന്നു. ഒരിക്കൽ ഞങ്ങൾ കാലിഫോർണിയയിൽ പ്രശസ്തമായ പസഫിക് കോസ്റ്റ് ഹെെവേ റോഡിൽ ഡ്രെെവിന് പോയി.

ഒരു വശത്ത് കടലും മറുവശത്ത് മലയുമാണ്. അത്രയും മനോഹരമായ ഡ്രെെവ് ആയിരുന്നു. എന്തോ കാരണത്താൽ ഞങ്ങൾ വഴക്കിട്ടു. എന്താണ് കാരണം എന്നെനിക്ക് ഓർമ്മയില്ല. വലിയ വഴക്കായി. ഒരു ടേൺ കഴിഞ്ഞ് വരവെ പൂർണ ചന്ദ്രൻ ഉദിച്ചുയർന്നു. ആദ്യമായാണ് അവിടെ ഞാൻ ചന്ദ്രനെ കാണുന്നത്. ഈ ചന്ദ്രനെ കണ്ടാണ് ഈ മനുഷ്യനെ വേണമെന്ന് ഞാൻ പറഞ്ഞത്. എന്തിനാണ് ഞാനിദ്ദേഹവുമായി വഴക്കുണ്ടാക്കുന്നത് എന്ന് തോന്നി. ദേഷ്യപ്പെടുന്നത് പാതി വഴിക്ക് നിർത്തി രാഹുൽ അവിടെ നോക്കെന്ന് പറഞ്ഞു.

ഒരു മിനുട്ട് ഞങ്ങൾ പൂർണ ചന്ദ്രനെ കണ്ടു. അതിന് ശേഷം വഴക്കിട്ടത് മറന്നു. പൂർണ ചന്ദ്രന്റെയും ആ നിമിഷത്തിന്റെയും ഭം​ഗിയിൽ എന്തിനാണ് വഴക്കിടുന്നതെന്ന് ഞങ്ങൾ കരുതി. പിന്നീട് ഞങ്ങളുടെ യാത്ര വളരെ മനോഹരമായിരുന്നെന്നും അഭിരാമി പറഞ്ഞു. കൽകി എന്നാണ് അഭിരാമിയുടെയും രാഹുലിന്റെയും മകളുടെ പേര്. ദത്തെടുക്കലിലൂടെ അമ്മയായതിനെക്കുറിച്ച് അടുത്തിടെയാണ് അഭിരാമി തുറന്ന് പറഞ്ഞത്.

അഭിരാമിയുടേതായി പുതിയതായിട്ട് ഇറങ്ങിയ ചിത്രം ഗരുഡനാണ്. നാല്‌ വർഷത്തിന് ശേഷം അഭിരാമി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയുടെ പെയറായിട്ടാണ് അഭിരാമി ചിത്രത്തില്‍ എത്തുന്നത്. നടന്‍ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും വെെകാരിക രം​ഗങ്ങളാലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് സ്റ്റോറി കൂടിയാണ് ഗരുഡൻ. കൊച്ചി ന​ഗരത്തിൽ നടക്കുന്ന ഒരു പ്രമാദമായ കുറ്റകൃത്യത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. കേസന്വേഷിക്കാനെത്തുന്ന ഡി.സി.പി ഹരീഷ് മാധവനായിട്ടാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയെത്തുന്നത്. തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂന്നിയാണ് ചിത്രം പുരോ​ഗമിക്കുന്നത്.

വെെകാതെ മറ്റൊരു ട്രാക്കിലേയ്ക്ക് കടക്കുന്നതോടെ ചിത്രം കൂടുതൽ ചിത്രം കൂടുതൽ ഉദ്വേ​ഗജനകമാകുന്നു. ചിത്രത്തിൽ സുരേഷ് ​ഗോപിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. കോളേജ് പ്രഫസറായ നിശാന്ത് എന്ന കഥാപാത്രം ബിജു മേനോന്റെ കരിയറിലെ വ്യത്യസ്ത വേഷപ്പകർച്ച കൂടിയാണ്. ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി ഒതുങ്ങാതെ നിയമപോരാട്ടങ്ങളിലൂടെയും സഞ്ചരിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. ഇമോഷണൽ രം​ഗങ്ങളും പ്രേക്ഷകന് കണക്ടാകുന്ന തരത്തിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.

Athira A :