സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റ! അമ്മയെ കിരീടമണിയിച്ച ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് എക്കാലത്തെയും പ്രിയങ്കരിയാണ് നടി ഉർവശി. മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം എന്നും മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ. സീരിയസ് റോളുകളും പ്രണയറോളുകളും അവതരിപ്പിച്ചിരുന്ന ഉര്‍വശി വളരെ പെട്ടെന്നാണ് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്. പിന്നീട് തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് നടി തെളിയിച്ചു. അടുത്തകാലത്താണ് ഉർവശി സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഉർവശി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഉർവശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഇതിൻറെ ചിത്രങ്ങൾ കുഞ്ഞാറ്റ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു.

Merlin Antony :