വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ശ്രീനിവാസൻ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നത് എന്തുകൊണ്ട് ?മറുപടിയുമായി താരം !!!

മലയാള സിനിമയിലെ മികച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായും നല്ല നടനായും കഴിവ് തെളിയിച്ച ശ്രീനിവാസന്‍ സംവിധായകനെന്ന നിലയിലും പ്രതിഭ തെളിയിച്ച കലാകാരനാണ്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. മലയാള സിനിമയില്‍ എഴുത്തിലും നടനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീനിവാസന്‍ സിനിമാ സംവിധാനത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് പോകാതിരുന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

ഹിറ്റ് സംവിധായകരായ സത്യന്‍ അന്തിക്കാടിനും സിബി മലയിലിനുമൊക്കെ വേണ്ടി സിനിമകളെഴുതിയ ശ്രീനിവാസന് മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയുമായിരുന്നു, സംവിധാനത്തിന്റെ പാത സ്വീകരിക്കാതെ എഴുത്തിലും അഭിനയത്തിലും മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

മലയാളത്തില്‍ എന്ത് കൊണ്ടാണ് കൂടുതല്‍ സിനിമകള്‍ ചെയ്യാതിരുന്നത്? എന്ന ചോദ്യത്തിന് ശ്രീനിവാസന്‍ നല്‍കുന്ന രസകരമായ മറുപടി ഇങ്ങനെയാണ്. ‘ഞാന്‍ രണ്ടു സിനിമകള്‍ എങ്കിലും ചെയ്തില്ലേ, ഒരു സിനിമയും ചെയ്തിട്ടില്ലാത്ത കഴിവുള്ള എത്രയോ പേര്‍ പുറത്തു നില്‍ക്കുന്നു. അതുകൊണ്ട് ശ്രീനിവാസന്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാത്തത് എന്തെന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.’

why sreenivasan can’t direct more filims

HariPriya PB :