ഒരു സൂചന പോലും ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് നൽകാത്തതിന് പിന്നിൽ !!!

അഭിനയിച്ച ചിത്രങ്ങളിലെന്ന പോലെ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലും പൃഥ്വിരാജ് നിഗൂഢതകൾ ഒളിപ്പിക്കുകയാണ്. ക്യാരക്ടർ പോസ്റ്ററുകൾ തുടർച്ചയായി പുറത്ത് വിടുന്നുണ്ടെങ്കിലും അതിൽ നിന്നൊന്നും ലൂസിഫർ എന്ന സിനിമയെ പറ്റി ഒരു സൂചന പോലും ലഭിക്കുന്നില്ല .

പൊളിറ്റിക്കൽ ത്രില്ലർ എന്നല്ലാതെ മറ്റു വിശേഷണങ്ങൾ ഒന്നും സിനിമയെ കുറിച്ച് നൽകിയിട്ടില്ല. അത്രക്ക് സൂക്ഷ്മമായാണ് അണിയറ പ്രവർത്തകർ ഈ സിനിമയെ കൈകാര്യം ചെയ്യുന്നത് . നിഗൂഢതകൾ നിറച്ച് സിനിമയെ റിലീസ് ദിവസം വരെ എത്തിക്കാൻ പൃഥ്വിരാജ് ശ്രമിക്കുന്നതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട് .

പ്രധാന കാരണം , പൊതുവെ പ്രിത്വിരാജ് സ്വന്തം ചിന്ത്രങ്ങൾ അല്പം നിഗൂഢതയുടെ സസ്പെൻസ് നിറച്ചാണ് അവതരിപ്പിക്കാറുള്ളത്. അപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും അതെ രീതിയിലാണ് പ്രിത്വിരാജ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് .

മറ്റൊന്ന് ശ്രീകുമാർ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയൻ , അനാവശ്യമായ പ്രതീക്ഷകൾ നൽകി എന്നൊരു ആരോപണം നിലനിക്കുന്നതു കൊണ്ട് തന്നെ , സംവിധായകർ ആരും തന്നെ കൂടുതൽ അവകാശ വാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല. എത്ര വലിയ ചിത്രമാണെങ്കിൽ കൂടിയും ഇതൊരു സാധാരണ സിനിമയാണ് എന്ന് മാത്രമാണ് പറയുന്നത്.

അതുതന്നെയാണ് പ്രിത്വിരാജ്ഉം പറയുന്നത്. ഇതൊരു സാധാരണ ചിത്രമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ഒടിയൻ പോലെ അമിത പ്രതീക്ഷയുടെ ഭാരം നൽകി ആദ്യ ചിത്രം തന്നെ ആരാധകർ താഴെയിറക്കുന്നത് കാണാൻ പ്രിത്വിരാജിനെ പോലെ ബുദ്ധിമാനായ ഒരു വ്യക്തി ശ്രമിക്കില്ല.

കരുത്തരായ ഒരുപറ്റം താരങ്ങളുടെ സാനിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. സിനിമ ഇറങ്ങും മുൻപ് കഥയും സൂചനകളും നൽകിയാൽ വമ്പൻ താര നിരയിൽ ഇറങ്ങുന്ന ചിത്രത്തിന് പ്രേക്ഷകരിൽ ഒരു ആകാംക്ഷ ഉണർത്താൻ സാധിക്കില്ല. അതുമൊരു ഘടകമാകാം .

ചിത്രത്തിൽ മഞ്ജു വാരിയരുടെ സഹോദരനായി ടൊവീനോ തോമസ് എത്തുന്നു എന്നതാണ് പുതിയതായി വരുന്ന വാർത്ത. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. പ്രിയദർശിനി രാംദാസ് ആയി മഞ്ജുവും എത്തുന്നു. മുതിർന്ന രാഷ്ട്രീയനേതാവ് പി.കെ. രാംദാസിന്റെ മക്കളായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. സച്ചിൻ ഖഡേക്കർ ആണ് രാംദാസിനെ അവതരിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ ഭർത്താവിന്റെ വേഷത്തിൽ വിവേക് ഒബ്റോയി അഭിനയിക്കുന്നു.

സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഫാദർ നെടുംപള്ളിയായി ഫാസിലും നെടുംപള്ളി കൃഷ്ണനായി കൈനകരി തങ്കച്ചനും എത്തുന്നു.

ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർധൻ ആണ് ആവേശമുണർത്തുന്ന മറ്റൊരു കഥാപാത്രം. മാധ്യമപ്രവർത്തകന്റെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സാനിയ ഇയ്യപ്പൻ ജാൻവിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സായി കുമാർ, മഹേഷ് വർമ ആകുമ്പോൾ സ്റ്റീഫൻ നെടുംപള്ളിയുടെ വലംകൈയായ അലോഷി ജോസഫ് ആയി ഷാജോൺ എത്തുന്നു. അരുന്ധതിയായി നൈല ഉഷയും മുരുകനായി ബൈജുവും എത്തുന്നു.മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.

why prithviraj not revealing the story of lucifer ?

Sruthi S :