ആ ഒരൊറ്റ ഡയലോഗ് കണ്ടതോടെ വൈ എസ് ആറായി മമ്മൂട്ടി മതിയെന്നു തീരുമാനിച്ചു – സംവിധായകന്റെ വെളിപ്പെടുത്തൽ

ആ ഒരൊറ്റ ഡയലോഗ് കണ്ടതോടെ വൈ എസ് ആറായി മമ്മൂട്ടി മതിയെന്നു തീരുമാനിച്ചു – സംവിധായകന്റെ വെളിപ്പെടുത്തൽ

വിമാനാപകടത്തിൽ മരിച്ച ജനകീയ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നു വൈഎസ് രാജശേഖര റെഡ്ഡി. അദ്ദേഹത്തിന്റെ മരണത്തിൽ മനം നൊന്ത് നൂറു കണക്കിനാളുകളാണ് അന്ന് ആത്മഹത്യാ ചെയ്തത്. ആ ജീവിതം വെള്ളിത്തിരയിൽ അന്വര്ഥമാക്കുന്നത് മമ്മൂട്ടിയാണ്. മഹി വി രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരിനെതിരെ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ വൈഎസ് രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റര്‍ പദയാത്രയും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുമാണ് ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. സെപ്തംബറില്‍ പൂര്‍ണ്ണമായും ചിത്രീകരണം ആരംഭിക്കും. വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് സംവിധായകന്‍ മഹി വി രാഘവ് പ്രതികരിച്ചു.

ദളപതി സിനിമയില്‍ രജനീകാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി, നാഗേഷ് എന്നിവര്‍ ഉള്ള ഒരു സീന്‍. ജില്ലാ കളക്ടറായ അരവിന്ദ് സ്വാമി അധോലോക നായകരായ രജനീകാന്തിനോടും മമ്മൂട്ടിയോടും നഗരത്തില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. രജനീകാന്തിനോടും മറ്റുള്ളവരോടും വാഗ്വാദം നടത്തുന്നു. മമ്മൂട്ടി ഏറ്റവും അവസാനം ‘ഞങ്ങള്‍ തയ്യാറല്ല’ എന്ന ഒറ്റ വരി പറയുന്നതോടെ മറ്റെല്ലാവരും നിഷ്പ്രഭരാവുകയാണ്. അത് കണ്ടതോടെ ഞാന്‍ തീരുമാനിച്ചു മമ്മൂട്ടി തന്നെ വൈഎസ് ആര്‍.

ചിത്രത്തിനു വേണ്ടി വൈഎസ് രാജശേഖര റെഡ്ഡിയുടെ പഴയ പ്രസംഗങ്ങളുടെ വീഡിയോകളും മറ്റും മമ്മൂട്ടി കാണുന്നുണ്ട്. സ്വന്തമായി സംഭാഷണം നിര്‍വഹിക്കുന്നതിന് വേണ്ടി തെലുങ്ക പഠിക്കുവാന്‍ അധ്യാപകനെയും കണ്ടെത്തിയിട്ടുണ്ട്. അടുത്ത ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മികച്ച വിഎഫ്എക്‌സ് സംഘത്തെയും ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തു കഴിഞ്ഞു. 2003ലാണ് പ്രസിദ്ധമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ യാത്ര നടക്കുന്നത്. അതിന് വേണ്ടി ആന്ധ്ര പ്രദേശിലെ പഴയ നഗരങ്ങളുടെ പശ്ചാത്തലം ഒരുക്കേണ്ടതുണ്ട്.

Why mammootty as Y S R ?

Sruthi S :