ആഷിഖ് അബുവിന്റെ വൈറസിൽ നിന്നും കാളിദാസ് പിന്മാറാൻ കാരണം ദിലീപ് – ജയറാം ബന്ധം ???

ആഷിഖ് അബുവിന്റെ വൈറസിൽ നിന്നും കാളിദാസ് പിന്മാറാൻ കാരണം ദിലീപ് – ജയറാം ബന്ധം ???

മലയാള സിനിമയിലെ ഉദിച്ചുയരുന്ന യുവതാരമാണ് കാളിദാസ് ജയറാം. തമിഴിലാണ് നായകനായി അരങ്ങേറിയതെങ്കിലും മലയാളത്തിൽ കൈനിറയെ അവസരങ്ങളുടെ സജീവമാകുകയാണ് കാളിദാസ്. കാളിദാസിന്റേതായി ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട പ്രോജെക്റ് , നിപ്പ വൈറസിനെ പറ്റിയുള്ള ആഷിഖ് അബു ചിത്രമാണ് . എന്നാൽ ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറിയെന്ന തരത്തിലുള്ള വാർത്തകൾ സ്ഥിരീകരിച്ചു. ഇതിനെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് വന്നത്.

കാളിദാസ് മലയാളത്തിൽ നാലോളം ചിത്രങ്ങളിൽ നായകനായി കരാർ ഒപ്പിട്ടുവെന്നും അതിനാൽ വൈറസ് എന്ന ചിത്രത്തിനായി ഷെഡ്യുൾ ഇല്ലായെന്നുമാണ് കാരണം പറയുന്നത്. എന്നാൽ മറ്റു ചില അഭ്യൂഹങ്ങൾ ജയറാം – ദിലീപ് ബന്ധവുമായി ബന്ധപ്പെട്ടതാണ്. ജയറാമിന്റെ ഉറ്റ സുഹൃത്താണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ കഴിഞ്ഞപ്പോൾ തിരുവോണ നാളിൽ ജയിലിൽ ഓണക്കോടിയുമായി ജയറാം എത്തിയിരുന്നു.

ദിലീപിനെ ശക്തമായി എതിർക്കുന്ന ആഷിക് അബു ചിത്രത്തിൽ ഈ കാരണം കൊണ്ടാണ് കാളിദാസ് അഭിനയിക്കാത്തത് എന്ന് ആണ് അഭ്യൂഹങ്ങൾ. മാത്രവുമല്ല ,’അമ്മ ,ഫെഫ്ക എന്നീ അസ്സോസിയേഷനുകളുമായുള്ള ആഷിഖിന്റെ പ്രശനവും കാളിദാസ് വൈറസിൽ നിന്നും പിന്മാറാനുള്ള കാരണമായി പറയുന്നു.

why kalidas drop out ashiq abis virus

Sruthi S :