ബിഗ്‌ബോസ് വിജയി പേർളിയല്ല !! പകരം ചാനലിന്റെ ഈ ഇഷ്ടക്കാരനോ ?! പ്രേക്ഷകർ വീണ്ടും മണ്ടന്മാരാകുന്നു…

ബിഗ്‌ബോസ് വിജയി പേർളിയല്ല !! പകരം ചാനലിന്റെ ഈ ഇഷ്ടക്കാരനോ ?! പ്രേക്ഷകർ വീണ്ടും മണ്ടന്മാരാകുന്നു…

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരാകും വിജയി എന്ന സംശയമാണ് ഇപ്പോൾ പ്രേക്ഷകർക്കെല്ലാമുള്ളത്. അവരുടെ ആരാധനപാത്രം വിജയിയാകാൻ വോട്ടിങ്ങും പ്രാർത്ഥനയുമായി പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ്. അതിനിടെ ചാനൽ പ്രേക്ഷകരെ പറ്റിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രേത്യേക മിഡ് ഡേ എലിമിനേഷനിലൂടെ എല്ലാവരെയും ഞെട്ടിച്ച് അതിഥി പുറത്തായതോടെ ഇനിയും ഒരുപാട് ട്വിസ്റ്റുകൾ ബിഗ്‌ബോസിൽ നടക്കാൻ സാധ്യത ഉണ്ടെന്ന സംശയമാണ് ഇപ്പോൾ പ്രേക്ഷകർക്ക് എല്ലാമുള്ളത്. ബിഗ്‌ബോസിൽ വിജയിയെ തിരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമെന്തെന്ന ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്.

പൂർണമായും വോട്ടിങ്ങിന്റെ ബലത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുന്നത് എന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിന്ദി ബിഗ് ബോസിൽ ഒരു ടാസ്ക് പോലും വിജയിക്കാതിരുന്നിട്ടും അവസാനം ബിഗ് ബോസ് വിന്നറായി ശില്പ ഷെട്ടി മാറിയ ചരിത്രമുണ്ട്. എന്നാൽ ആ രീതി ഇവിടെ പിന്തുടരരുത് എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ബിഗ്‌ബോസിന്റെ തുടക്കത്തിൽ വിജയികളെ തിരഞ്ഞെടുക്കാൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിക്കണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം.

എന്നാൽ ഈ വോട്ടിങ്ങും മറ്റുള്ള കാര്യങ്ങളുമെല്ലാം പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള വെറും അടവുകൾ മാത്രമാണെന്നാണ് ചിലരുടെ അഭിപ്രായം. അവസാനം വിജയികളാകുന്നത് ചാനലിന്റെ സ്വന്തം ആളുകളാകുമെന്ന പ്രചരണങ്ങളും ഇപ്പോൾ സജീവമാണ്.

Who is the Bigg Boss Malayalam winner ?!

Abhishek G S :