കമൽ ഹാസന്റെ ഒറ്റയാൾ പോരാട്ടവുമായി വിശ്വരൂപം 2 – റിവ്യൂ

കമൽ ഹാസന്റെ ഒറ്റയാൾ പോരാട്ടവുമായി വിശ്വരൂപം 2 – റിവ്യൂ

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിശ്വരൂപം റിലീസ് ചെയ്ത സന്തോഷത്തിലാണ് ആരാധകർ. ട്രെയ്ലറിൽ കണ്ടത് പോലെ ഒന്നാം ഭാഗത്തിന് മുൻപുള്ള കഥയും വിസാം അഹ്മദ് കാശ്മീരി എങ്ങനെ RAW ഏജൻറ് ആയി എന്നുള്ള കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദ്യ ഭാഗത്തിന് മുൻപുള്ള കഥ മാത്രമല്ല വിശ്വരൂപം 2 . ഫ്ളാഷ്ബാക്കും ഇപ്പോൾ നടക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ചാണ് ചിത്രം ആരധകരിലേക്കെത്തിയിരിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ആദ്യ ഭാഗത്തു നിന്ന് രണ്ടാം ഭാഗത്തേക്കും അതുപോലെ തിരിച്ചും സഞ്ചരിക്കുകയാണ് കഥാഗതി .

ചിത്രത്തിന്റെ ആദ്യ പകുതി ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് . വിസാം അഹ്മദ് കാശ്മീരിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിനൂതനമായ സ്ടണ്ട് രംഗങ്ങൾ കൊണ്ട് വിശ്വരൂപം 2 എന്ന സ്പൈ ത്രില്ലെർ ആരാധക ഹൃദയങ്ങൾ കീഴടക്കി. വസീം അഹ്‌മദും ഭാര്യ നിരൂപമായും തമ്മിലുള്ള ബന്ധത്തെ വിശദമായി തന്നെ രണ്ടാം ഭാഗത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

കമൽ ഹസ്സൻ എന്ന കലാകാരന്റെ കഴിവാണ് ഈ രണ്ടു ചിത്രങ്ങളെയും മറ്റൊരു തലത്തിലേക്കെത്തിച്ചത് . മറ്റൊന്ന് കമൽ ഹാസന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഫ്ലാഷ്ബാക്ക് രംഗങ്ങളാണ്. ഈ ഭാഗങ്ങളിൽ വാസിം അഹ്മദിനു യൂ എസ്‌ ആർമി നൽകുന്ന ട്രെയിനിങ്ങും ഒമറിനെയും സംഘത്തെയും പ്രതിരോധിക്കുന്നതെങ്ങനെയെന്നും കാണിച്ചു തരുന്നു. ഈ രംഗങ്ങൾ രസകരമാണെന്നു മാത്രമല്ല , വിശ്വരൂപം എന്തുകൊണ്ടൊരു സ്ഫോടനാത്മക ചിത്രമായി എന്നതും കാണിച്ചു തരുന്നു .

വിശ്വരൂപത്തിൽ സ്ഥിരതയുള്ള ഒരു കഥയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗം ആക്ഷന് പ്രാധാന്യം നൽകി സ്പൈ ത്രില്ലെർ എന്ന അനുഭൂതി നൽകിയെങ്കിലും രണ്ടാം പകുതി പ്രണയത്തിനും ‘അമ്മ – മകൻ ബന്ധത്തിനുമൊക്കെയാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അതായത് ഒന്നാം ഭാഗം പോലെ വയലൻസ് മാത്രമല്ല രണ്ടാം ഭാഗത്തിൽ .

വിസാം അഹമ്മദും ഒമറും തമ്മിലുള്ള പ്രതികാരത്തെക്കുറിച്ച് സിനിമയിൽ വ്യക്തമല്ല എങ്കിലും ചിത്രത്തിൽ ഒളിപ്പിച്ച സസ്പെൻസ് വളരെ നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. ചിത്രത്തിൽ ബോളിവുഡ് നടൻ ശേഖർ കപൂർ കമൽ ഹാസന്റെ ഒപ്പം പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നു. ആൻഡ്രിയ ജെർമിയയും പൂജയും അവരുടെ വേഷങ്ങൾ മുൻ ഭാഗങ്ങളെ പോലെ അതിമനോഹരമായി തന്നെ അവരുടെ കഥാപാത്രം കൈകാര്യം ചെയ്തു .

vishwaroopam 2 review

Sruthi S :