h1>
ടീമിൽ നിന്നുംതന്നെ പുറത്താക്കിയ കഥ വെളിപ്പെടുത്തി സെവാഗ് !!
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മെന്റാറായിരുന്ന സെവാഗിനെ ടീം അധികൃതര്‍ പുറത്താക്കിയതാണെന്ന് റിപ്പോര്‍ട്ട്. തന്നെ മെന്റര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മാനേജ്മെന്റിന്റേതാണെന്ന് സെവാഗ് തന്നെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം സ്ഥരീകരിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് താന്‍ ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് സെവാഗ് വെളിപ്പെടുത്തിയത്. ഇതിന് പി്ന്നാലെയാണ് താനല്ല ഒഴിഞ്ഞതെന്നും തന്നെ മാറ്റാന്‍ പഞ്ചാബ് മാനേജുമെന്റാണ് തീരുമാനിച്ചതെന്നും വെളിപ്പെടുത്തി സെവാഗ് തന്നെ രംഗത്തെത്തിയത്.
ടീമുമായുള്ള സഹകരണം അവസാനിപ്പിക്കേണ്ടിവന്നതില്‍ തനിക്കൊരു പങ്കുമില്ലെന്നും, തീരുമാനങ്ങളെല്ലാമെടുത്തത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മാനേജ്‌മെന്റാണെന്നും സെവാഗ് തുറന്ന് പറയുന്നു. ബ്രാന്‍ഡ് അംബാസഡറുടേയോ മെന്ററുടേയോ ആവശ്യമില്ലെന്ന് പഞ്ചാബ് തന്നെ അറിയിച്ചയി മെയ്ല്‍ ചെയ്യുകയായിരുന്നെന്നും സെവാഗ് വെളിപ്പെടുത്തി. അല്ലാതെ ടീം വിടാനുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമല്ലായിരുന്നെന്നും സെവാഗ് പറഞ്ഞു.
പഞ്ചാബ് ടീമുമായുള്ള സഹകരണം തനിക്കിഷ്ടമായിരുന്നെന്നും എന്നാല്‍ പുതിയൊരു ബ്രാന്‍ഡ് അംബാസഡറേയോ മെന്ററേയോ കൊണ്ട് വരാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സെവാഗിനെ പഞ്ചാബ് മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ പഞ്ചാബ് ഫ്രാഞ്ചൈസിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് ഐപിഎല്ലില് പഞ്ചാബ് ടീമിന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.