എട്ടു ലക്ഷം രൂപയുടെ സ്വർണം വാങ്ങിയപ്പോൾ കല്യാൺ ജുവല്ലറി ഉറപ്പ് നൽകിയ വിലപ്പെട്ട സമ്മാനം ഒരു വർഷത്തിന് ശേഷമെത്തി -കാശും മുടക്കി വാങ്ങാനെത്തിയപ്പോൾ സമ്മാനം കണ്ട് കണ്ണ് തള്ളിയ ഉപഭോക്താവ് – കബളിപ്പിക്കലിന്റെ മറ്റൊരു മുഖം !!

എട്ടു ലക്ഷം രൂപയുടെ സ്വർണം വാങ്ങിയപ്പോൾ കല്യാൺ ജുവല്ലറി ഉറപ്പ് നൽകിയ വിലപ്പെട്ട സമ്മാനം ഒരു വർഷത്തിന് ശേഷമെത്തി -കാശും മുടക്കി വാങ്ങാനെത്തിയപ്പോൾ സമ്മാനം കണ്ട് കണ്ണ് തള്ളിയ ഉപഭോക്താവ് – കബളിപ്പിക്കലിന്റെ മറ്റൊരു മുഖം !!

മലയാളികൾ എന്നും സമ്മാനങ്ങളോടും സൗജന്യങ്ങളോടും ഏറെ ഭ്രമം ഉള്ളവരാണ്. അതിനെ നന്നായി കച്ചവടവത്കരിക്കുകയാണ് കടയുടമകളും കച്ചവടക്കാരും. വസ്ത്ര വ്യാപാരികളും ജുവല്ലറി ഉടമകളുമാണ് ഇത്തരം കബളിപ്പിക്കലിന് മുൻ പന്തിയിൽ. ഇത്ര രൂപക്ക് സാധനങ്ങൾ വാങ്ങിയാൽ ആകർഷകമായ സമ്മാനങ്ങൾ എന്ന മോഹന വാഗ്ദാനങ്ങൾ മാത്രമാണ് പക്ഷെ ബാക്കി.

ഇത്തരത്തിൽ കല്യാൺ ജുവല്ലറിയുടെ കബളിപ്പിക്കലിന് ഇരയായ ഒരു സുഹൃത്തിന്റെ അനുഭവം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം. എട്ടു ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ജയകുമാർ എന്നയാൾക്ക് ലഭിച്ച സമ്മാനത്തെ പറ്റിയാണ് ഹരിദാസ് പാലോട് എന്നയാളുടെ പേരിൽ പ്രചരിക്കുന്ന കുറിപ്പ്.

കുറിപ്പിന്റെ പൂർണ രൂപം ;

എന്റെ സുഹൃത്ത് ജയകുമാർ.. മകളുടെ വിവാഹത്തിന് കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയത് ” 8 “ലക്ഷം രൂപയുടെ സ്വർണ്ണം. ഇപ്പോൾ ഒരു വർഷമാകുന്നു. വാങ്ങുമ്പോൾ തന്നെ അവർ പറഞ്ഞു ” ഗിഫ്റ്റ് ” അയച്ചുതരാം എന്ന്. ഒരാഴ്ചയായി ജുവല്ലറിയിൽ നിന്നും 6 തവണ വിളിച്ചു ഗിഫ്റ്റ് കൊറിയറിൽ അയച്ചിട്ടുണ്ട് എന്ന്… നല്ല പ്രതീക്ഷ കാര്യമായി എന്തെങ്കിലും കാണും.. നെടുമങ്ങാട് കൊറിയർ ഓഫീസിൽ നിന്നും ഇന്നലെ വിളിച്ചു.. ഒരു പാഴ്സൽ വന്നിട്ടുണ്ട് വന്ന് കൈപ്പറ്റണം… ഒരു വാഹനം വിളിച്ചു 600 രൂപ ചെലവ്.. ചെന്ന് പാഴ്സൽ കൈപ്പറ്റി… അകാംഷയോടെ പാഴ്സൽ പൊട്ടിച്ചു നോക്കി കണ്ട കാഴചയാണിത്.. രണ്ട് ബോക്സിനുള്ളിൽ ഒരു മൺകപ്പും, എന്തോ ഒരു തണ്ട് ചെടിയും…

viral post against kalyan jewellers

Sruthi S :