ജയറാമും കണ്ണന്‍ താമരക്കുളവുമൊക്കെ ട്രാക്ക് മാറ്റി!! ഇത് പൊളിയാണ് !

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഈ ജയറാം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ദൃശ്യമായി തുടങ്ങി. ജയറാം തിരിച്ചുവരുന്നു എന്ന സ്ഥിരം വാചകം അന്വര്‍ത്ഥമാക്കുകകയാണോ പട്ടാഭിരാമന്‍? എന്നിരുന്നാലും ഈ സിനിമയെക്കുറിച്ച്‌ സമ്മിശ്ര പ്രതികരണമാണ് പൊതുവെ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വരുന്നത്. ഇപ്പോഴിതാ പട്ടാഭിരാമന്‍ കണ്ട അനുഭവത്തെ കുറിച്ച്‌ വ്യത്യസ്തമായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് അരുണ്‍മോഹന്‍ എന്ന യുവാവ്. സോഷ്യല്‍ മീഡിയയില്‍ ഈ ഏറെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

യുവാവിന്റെ കുറിപ്പിലൂടെ…

ജയറാമിന്റെ പടമാണോ ?! എന്നാല്‍ തലവെക്കണ്ട ബ്രോ. !! ഇന്നലെ പട്ടാഭിരാമന്‌ പോകാം എന്ന് പറഞ്ഞപ്പോ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞ വാക്കുകളാണ്. അവന്‍ മാത്രമല്ല. മിക്ക മലയാളികളുടെയും മനസ്സില്‍ കുറച്ചു കാലമായുള്ള ഒരു വിചാരങ്ങളാണ് ഇവയെല്ലാം. എന്നാല്‍ ജയറാമും കണ്ണന്‍ താമരക്കുളവുമൊക്കെ ട്രാക്ക് മാറ്റി. പട്ടാഭിരാമന്‍ കണ്ടു. കിടിലന്‍ സിനിമ.

ഈയടുത്തിറങ്ങിയ ജയറാം സിനിമകള്‍ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെന്‍സ് ആകുമെന്ന് പ്രതീക്ഷിച്ചാണ് സിനിമ കണ്ടത്. എന്നാല്‍ കണ്ണന്‍ താമരക്കുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു. മലയാള സിനിമയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഭക്ഷണത്തിലെ മായം എന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നന്മമരം നായകന്‍ സ്ഥിരം ക്ലിഷേ ആണേലും പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ഉള്‍ക്കരുത്തും, കാമ്ബും മനസിലാക്കാന്‍ ആ കലക്ടറിന്റെ (അനു) പ്രസംഗ രംഗം മതിയാകും.
ഒരു നേരംപോക്കിന് കണ്ടിരിക്കേണ്ട ചിത്രം അല്ല പട്ടാഭിരാമന്‍. മറിച്ചു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, നമുക്ക് എല്ലാം ആരോഗ്യം ഉണ്ടാകാന്‍ നല്ല ഭക്ഷണം നാം വീട്ടില്‍ തന്നെ ഉണ്ടാക്കണം എന്ന മഹത്തായ സന്ദേശം നല്‍കുന്ന ചിത്രം. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനവും, ദിനേശ് പള്ളത്തിന്റെ തിരക്കഥയും അതിഗംഭീരം തന്നെയാണ്. പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കാന്‍ ചിത്രത്തിന് കഴിയുന്നുമുണ്ട്. ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം . കാരണം ഇത് വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകള്‍ക്കും, മസാല പൊടി ഫാക്ടറികള്‍ക്കും, ചിക്കന്‍ കടകള്‍ക്കും , മീന്‍ കടകള്‍ക്കും ഒക്കെ നേരെയാണ്. 
നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വിഷയത്തെകുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെയാണ് ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം എന്ന് ഞാന്‍ പറയുന്നതും. പറ്റുമെങ്കില്‍ കുടുംബത്തിനൊപ്പം തന്നെ.

അതേസമയം സിനിമാരംഗത്തും മറ്റ് പല മേഖലകളിലുള്ളവരും പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോഴിതാ വളരെ വ്യത്യസ്തനായ ഒരാളും സിനിമയെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുയാണ്. പ്രളയദുരിതകാലത്ത് നന്മ കൊണ്ട് കേരളത്തിന് കൈത്താങ്ങായ നൗഷാദിക്കയാണ് പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തെയും കുട്ടികളെയും സ്‌നേഹിക്കുന്ന എല്ലാവരും ഈ സിനിമ കണ്ടിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചിത്രത്തില്‍ ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. രമേഷ് പിഷാരടി, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

viral post about pattabhiraman movie

Sruthi S :