” ഇമ്പരാജ് എനിക്കുള്ള വേഷമായിരുന്നില്ല , ഞാൻ ചോദിച്ച് വാങ്ങിയതാണ് “- രാക്ഷസനിലെ അധ്യാപക വേഷത്തിലെത്തി വെറുപ്പ് നേടിയ വിനോദ് സാഗർ

” ഇമ്പരാജ് എനിക്കുള്ള വേഷമായിരുന്നില്ല , ഞാൻ ചോദിച്ച് വാങ്ങിയതാണ് “- രാക്ഷസനിലെ അധ്യാപക വേഷത്തിലെത്തി വെറുപ്പ് നേടിയ വിനോദ് സാഗർ

തമിഴ് സിനിമയിൽ അപ്രതീക്ഷിതമായി വൻ വിജയം നേടിയ ചിത്രമാണ് രാക്ഷസൻ .ഇങ്ങനൊരു സൈക്കോ ത്രില്ലെർ ഇതുവരെ കാണാത്തതിനാൽ സിനിമ ആളുകളെ ആവേശത്തിലാഴ്ത്തി. വലിയ താരങ്ങളിലാരുമില്ലാതെയാണ് ചിത്രം ഗംഭീര വിജയം നേടിയത്.

സിനിമയിലെ നായകൻ വിഷ്ണു വിശാൽ തന്റെ റോൾ സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ സിനിമയിൽ പ്രധാന വില്ലനെക്കാൾ ദേഷ്യം തോന്നിച്ച ഇമ്പരാജ് എന്ന കഥാപാത്രവും അത് തകർത്തഭിനയിച്ച വിനോദ് സാഗറിനായുള്ളതായിരുന്നില്ലെന്നു വിനോദ് പറയുന്നു.

പ്രേക്ഷകന് വെറുപ്പു തോന്നുന്നതിന്റെ അങ്ങേയറ്റം അതായിരുന്ന ഇമ്പരാജ് എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രത്തെ തന്നെ ഏല്‍പ്പിക്കാന്‍ സംവിധായകന് തീരം വിശ്വാസമില്ലായിരുന്നെന്നാണ് വിനോദ് പറയുന്നത്. ‘ഈ കഥാപാത്രം എനിക്കായി കരുതി വെച്ചിരുന്നതല്ല, ഞാന്‍ ചോദിച്ച് വാങ്ങിച്ചതാണ്. അത്തരത്തിലൊരു ബന്ധം എനിക്ക് സംവിധായകന്‍ രാം കുമാറുമായി ഉണ്ടായിരുന്നു. പക്ഷേ ഈ വേഷം എന്നെ ഏല്‍പ്പിക്കാന്‍ അദ്ദേഹത്തിനും ആദ്യം അത്ര വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ഉദ്ദേശിച്ച നടനു വരാന്‍ പറ്റാതായതോടെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഞാന്‍ ഈ വേഷം ചോദിച്ചപ്പോള്‍ അദ്ദേഹം നിശ്ശബ്ദനായിരുന്നു. പിന്നീട് കുറേ സമയത്തിനു ശേഷം പാതി മനസോടെ സമ്മതം മൂളി.’

‘അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാര്‍ക്കൊക്കെ ഇത്രയും ഹെവി ആയൊരു വേഷം എന്നെക്കൊണ്ടു ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോ എന്ന സംശയം ആയിരുന്നു. കാരണം അന്ന് എന്റെ ഗെറ്റപ്പ് മറ്റൊന്നായിരുന്നു. താടിയൊക്കെ വച്ച് ഒരു ഗുണ്ടാ ലുക്ക്. അധ്യാപകന്റേതായ യാതൊരു ഛായയും ഉണ്ടായിരുന്നില്ല. പിന്നെ അതൊക്കെ കളഞ്ഞ് കുറച്ച് ലൂസ് ആയ ഷര്‍ട്ടും കണ്ണടയുമൊക്കെ വച്ചപ്പോള്‍ സംഗതി ഏറ്റു’.

‘പിന്നീട് ഞാന്‍ തന്നെ ഈ കഥാപാത്രത്തിനു വേണ്ടി മൂന്നു നാലു തരത്തില്‍ അഭിനയിച്ചു കാണിച്ചു. അതില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ശൈലിയിലാണ് പിന്നീട് മുന്‍പോട്ടു പോയത്.ചിത്രത്തിലെ എന്റെ കഥാപാത്രം ആളുകളില്‍ ദേഷ്യമുളവാക്കി എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആ വേഷം അവരെ അത്രത്തോളം ആകര്‍ഷിച്ചല്ലോ’ വിനോദ് പറഞ്ഞു.

vinod sagar about his character in ratsasan movie

Sruthi S :