എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാലക്കാടൻ ഭംഗിയൊപ്പി മനോഹരം ! വാചാലനായി വിനീത് ശ്രീനിവാസൻ !

രവി പത്മനാഭനിൽ നിന്നും വലിയൊരു മാറ്റമാണ് മനോഹരത്തിലൂടെ വിനീത് ശ്രീനിവാസന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് . പാലക്കാടിന്റെ ദൃശ്യ ചാരുത ആവോളം പകർത്തിയാണ് മനോഹരം എത്തുന്നത് .
ഹാസ്യത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രം ഒരു സെമി റിയലിസ്റ്റിക് ഗണത്തിൽപ്പെടുന്ന സിനിമയാണ് മനോഹരം .

പേര് പോലെ തന്നെ കാഴ്ചകളിലും ജീവിതങ്ങളിലുമൊക്കെ വളരെ മനോഹരമായ അടയാളപ്പെടുത്തലുകൾ ഉണ്ടാകുമെന്നു ട്രെയ്‌ലറും ടീസറുമൊക്കെ ഉറപ്പ് നൽകുന്നു.ചിത്രത്തിൽ നായകനായി എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രീകരണ പ്രവർത്തനങ്ങൾക്കിടയിൽ നടന്ന രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം പാലക്കാടിന്റെ പ്രകൃതി ഭംഗിയെക്കുറിച്ച് വാചാലനാകുന്നു . തനിക്ക് ഇഷ്ടമുള്ള ആലിൻചുവടും പ്രകൃതിഭംഗിയും ഒക്കെയുള്ള മനോഹരമായ പ്രദേശമാണ് പാലക്കാട് എന്നും വ്യക്തിപരമായി തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭൂപ്രകൃതിയാണ് പാലക്കാടിന്റെതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഫ്ലക്സുകൾയുടെയും ഫോട്ടോഷോപ്പ്കളുടെയും കടന്നു വരവോടെ തന്റെ തൊഴിൽമേഖലയിൽ വെല്ലുവിളി നേരിടുന്ന വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോരാട്ടത്തെ നർമ്മ രൂപത്തിലാണ് സിനിമ പറയുന്നതെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നു.

അപര്‍ണ ദാസ്, ദീപക് പറമ്പോള്‍, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സെപ്റ്റംബർ മാസം 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

vineeth sreenivasan about manoharam movie

Sruthi S :