പരിപാടി മോശമായതുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടതെന്ന പ്രചരണം വ്യാജം ;സംഭവിച്ചത് ഇത് ; സുനീഷ്

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം.

സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷം കാറിലേക്ക് ഓടുന്ന വീഡിയോ പരിപാടി മോശമായതുകൊണ്ട് വിനീത് ഓടിരക്ഷപ്പെടുന്നതെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാൽ വാരനാട്ടെ കുംഭഭരണിയോടനുബന്ധിച്ച് നടന്ന പരിപാടി മോശമായതുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടതെന്ന പ്രചരണം വ്യാജം. തിരക്കഥാകൃത്തും വാരനാട് സ്വദേശിയുമായിട്ടുള്ള സുനീഷാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഉത്സവത്തോടനുബന്ധിച്ച് നടന്ന വിനീത് ശ്രീനിവാസന്റെ ഗാനമേളയയില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.

പരിപാടി കഴിഞ്ഞ് സെല്‍ഫി എടുക്കുന്നതിനായി ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ താരത്തിന് കാറിലേക്ക് പോകാന്‍ കഴിയാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് കാറിലേക്ക് ഓടിയതെന്ന് സുനീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

AJILI ANNAJOHN :