28 വയസിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് എനിക്ക് മനസിലായത് ഒരു റിവ്യൂ വഴിയാണ് ; വിനീത് പറയുന്നു !

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മികച്ച അഭിപ്രായം നേടി തിയറ്ററിൽ മുന്നേറുകയാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് വിനീത് ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ
സിനിമ നിരൂപണത്തിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ. ഓരൊരുത്തർക്കും അതിനേ പറ്റി ഓരോ കഴ്ച്ചപ്പാടുണ്ടാവും എന്നും വ്യക്തിപരമായി തനിക്ക് അത്തരം അഭിപ്രായങ്ങൾ കൊണ്ട് ഗുണമുണ്ടായിട്ടുണ്ട് എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സക്സസ് മീറ്റിലാണ് അഞ്ജലി മേനോന്റെ പരാമർശത്തിൽ നിന്നുണ്ടായ വിമർശനത്തിന് തന്റെ അഭിപ്രായം പറഞ്ഞത്.ഓരോരുത്തർക്കും അതിനെപ്പറ്റി ഓരോ കഴ്ച്ചപ്പാടുണ്ടാവും. നമ്മുടെ പടം ഇറങ്ങിക്കഴിഞ്ഞ് രണ്ട് മൂന്ന് മാസം കഴിഞ്ഞ് വീഡിയോ റിവ്യൂസും പ്രിന്റ് റിവ്യൂസും ഒക്കെ വരാറുണ്ട്. അതൊക്കെ കാണുന്ന സമയത്ത്, അതിൽ നിന്ന് കുറേ കാര്യങ്ങളൊക്കെ കിട്ടും. അങ്ങനെ നമുക്ക് ഒരു കറക്ഷൻ പ്രോസസ് നടത്താൻ കഴിയും.

ഹൃദയം സിനിമയുടെ സെക്കൻ‍ഡ് ഹാഫിൽ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഉണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത് കുറേ പിള്ളാർ പ്രതികരിച്ചിരുന്നു. 28 വയസിൽ നായകന് അങ്ങനെ തോന്നുമോ എന്ന് ചോദിച്ചുകൊണ്ടാണ് വിമർശനം വന്നത്. 17 വയസിലാണെങ്കിൽ കുഴപ്പമില്ല. പക്ഷെ 27, 28 വയസിൽ ആ കഥാപാത്രം വീണ്ടും അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് എനിക്ക് മനസിലായത് ഈ പ്രതികരണത്തിലൂടെയാണ്.

എനിക്ക് അങ്ങനെ ഒരുപാട് ഗുണം ഉണ്ടായിട്ടുണ്ട്. ഞാൻ മലർവാടി ചെയ്യുന്നത് ഓർകുട്ട് സജീവമായ സമയമാണ്. അതിൽ സിനിമ അപ്രീസിയേഷൻ, ഡിസ്കഷൻ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. സിനിമകൾ സൂക്ഷ്മമായി നോക്കുനന് ഒരു വിഭാഗം ആളുകൾ ഇവിടുണ്ട് എന്ന മാനദണ്ഡം നമുക്ക് മുന്നിൽ വന്നു. അപ്പോൾ നമ്മൾ അത് ശ്രദ്ധിക്കുമായിരുന്നു. എതോക്കെ കഥാപാത്രം, എങ്ങനെയുള്ള കഥാപാത്രം വേണ്ട എന്ന് തീരുമാനിക്കാൻ കഴിയുമായിരുന്നു. സിനിമ ഇറങ്ങുന്ന സമയത്ത് മോശമാണ് എന്ന് പറയുമ്പോൾ വിഷമം തോന്നുമെങ്കിലും പിന്നീട് കാണുമ്പോൾ അത് ഗുണമായി വരും. പിന്നെ ആളുകൾ കാശ് കൊ‌ടുത്ത് സിനിമ കാണുമ്പോൾ അഭിപ്രായം പറയുമല്ലോ. ഇത് എന്റെ കാഴ്ച്ചപ്പാടാണ്. ഓരോ ആളുകൾക്കും ഓരോ കഴ്ച്ചപ്പാടുണ്ട്.

AJILI ANNAJOHN :