2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി സോണി അലോഷ്യസ്. ഈ ഷോയ്ക്ക് ശേഷം വിൻസി മഞ്ജു വാര്യരോടൊപ്പം ഗർഭിണിയായ ഒരു സ്ത്രീയായി ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് മഴവിൽ മനോരമയിലെ D 5 ജൂനിയർ എന്ന പ്രോഗ്രാമിൻ്റെ അവതാരികയുമായി വന്നു. നായിക നായകൻ എന്ന പരിപാടിയിലൂടെ ആരാധകരെ നേടിയെടുത്ത വിൻസി സുരാജ് വെഞ്ഞാറമൂട് സൗബിൻ ഷാഹിർ തുടങ്ങിയവരുടെ കൂടെ വികൃതി എന്ന സിനിമയിൽ അഭിനയിച്ചു.
ജീവിതത്തില്‍ സംഭവിച്ച പ്രണയത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പറയുകയാണ് നടി വിന്‍സി അലോഷ്യസ്. കോളേജ് കാലത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്നാല്‍ അത് വേണ്ടെന്നുവെച്ചതോടെ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. ആരെങ്കിലും ഒപ്പമുണ്ടെയിരുന്നെങ്കില് എന്ന് ആഗ്രഹിച്ചിരുന്നു. അന്ന് ആ സാഹചര്യങ്ങളെ അതിജീവിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് വിന്‍സി അനുഭവം പങ്കുവെച്ചത്.

സിനിമയിലേയ്ക്ക് എത്തിപ്പെടണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷേ അതിനുള്ള യാതൊരു മാര്‍ഗ്ഗങ്ങളും എന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ പറ്റുന്നതുപോലെ പരിശ്രമിച്ചു. ഡ്രൈവറുടെ മകള്‍ക്കെന്താ സിനിമാനടിയായാല്‍ എന്നാണ് എനിക്ക് തോന്നിയത്. നായിക നായകന് അതിന് ഏറെ സഹായിച്ചു. എന്റെ ചിന്ത മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് എത്താം എന്നായിരുന്നു.
ഞാന്‍ ഇപ്പോഴും ഡിപ്പെന്റ് ചെയ്യുന്ന ആളാണ്, പക്ഷേ ആരും ഇല്ലാതെയായാല്‍ ഒറ്റയ്ക്ക് തന്നെയല്ലേ മുന്നോട്ട് പോകേണ്ടത്. എനിക്ക് എന്റെ കോളേജില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പക്ഷേ ഒരു പോയിന്റില്‍ എനിക്കത് വേണ്ടെന്നുവെയ്ക്കേണ്ടിവന്നു. അതോടെ സോ കോള്‍ഡ് തേപ്പുകാരി എന്ന പേരും ഒറ്റപ്പെടലുമാണ് എനിക്കുണ്ടായത്. എന്റെ തീരുമാനം ഇത്രവലിയ ഒറ്റപ്പെടല്‍ എനിക്ക് സമ്മാനിച്ചതിന്റെ കാരണം എനിക്ക് വ്യക്തമല്ലായിരുന്നു. അവിടെയൊക്കെ ഞാന്‍ ഡിപ്പന്റായിരുന്നു. ഇന്നും എനിക്ക് ആരെങ്കിലുമൊക്കെ ഒപ്പം വേണം. അന്ന് ഞാന്‍ വീട്ടിലാണ് ഇത് പറഞ്ഞത്

വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. മകള്‍ക്ക് വേണ്ടി എറണാകുളത്ത് വന്ന് ഫ്ലാറ്റെടുത്ത് നില്ക്കുക എന്നത് സാമ്പത്തികമായി അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് അതെല്ലാം നേരിട്ടത്. കാരണം അവിടെ നിന്ന് പിന്നോട്ട് പോയിരുന്നെങ്കില്‍ പഠിപ്പും മുടങ്ങി ഒരു ദാമ്പത്യ ജീവിതത്തിലേയ്ക്ക് പോകേണ്ടി വന്നേനെ. എന്നെ സംബന്ധിച്ചി
ത്തോളം അതൊന്നും ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യങ്ങളായിരുന്നില്ല.

സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവുമുള്ള എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കറിയാം ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്ട്രോങ് ആകുകയാണ്. പക്ഷേ എനിക്ക് സ്വയം സ്ട്രോങ് ആണെന്ന് തോന്നിയത് കോളേജില്‍ നടന്ന ആ ഇന്‍സിഡന്റിന് ശേഷമാണ്. ഇന്ന് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എനിക്ക് ആരെങ്കിലും വേണം. പക്ഷേ ആരും ഇല്ലെങ്കിലും അത് പരിഹരിക്കാനും മുന്നോട്ട് പോകാനും പറ്റും.