ഷാജി കൈലാസ് കാല് മാറിയപ്പോൾ മമ്മൂട്ടി എന്നോട് ഒന്ന് മാത്രമേ ചോദിച്ചുള്ളു; തുറന്ന് പറഞ്ഞ് വിനയൻ!

മലയാള സിനിമയിലേക്ക് ഒരുപാട് യുവപ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയൻ . സിനിമയിലേക്ക് കൊണ്ട് വന്ന ഒറ്റ താരങ്ങൾക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല
മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്. മലയാള സിനിമയി ഹിറ്റുകൾ മാത്രമാണ് വിനയൻ നൽകിയത്

കല്യാണ സൗഗന്ധികം, ആകാശഗംഗ, ഇൻഡിപെൻഡൻസ് ഡേ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം അങ്ങനെ നീണ്ടു പോകുന്ന ചിത്രങ്ങൾ. എന്നാൽ ഇപ്പോള് ഇതാ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വിനയൻ. ചില സിനിമകൾ പ്ലാൻ ചെയ്തിട്ട് ആയിരിക്കില്ല പ്രേക്ഷകരിലേക്ക് എത്തുന്നത് . അപ്രതീക്ഷിതമായിട്ടായിരിക്കും പല സിനിമകളും പിറക്കുന്നത്. വിനയൻ ഒരുക്കിയ രാക്ഷസരാജാവും അപ്രതീക്ഷിതമായി ഉണ്ടായതാണ് . മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്

വിനയൻ പറഞ്ഞത് ഇങനെ ..
ഇഷ്‌ടം പോലെ സബ്‌ജക്‌ടുകൾ എന്റെ കൈയിലുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ദാദാ സാഹിബ് കഴിഞ്ഞിട്ട് നിൽക്കുമ്പോൾ മമ്മൂക്കയ്‌ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. മോഹൻലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോൾ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്‌ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാൻ പറ്റോ? ആ സമയത്ത് കരുമാടിക്കുട്ടൻ നടക്കുവാണ്. മമ്മൂക്ക എന്റേൽ കഥയില്ല എന്ന് പറഞ്ഞപ്പോൾ, താൻ വിചാരിച്ചാൽ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അപ്പോൾ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാൻ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അങ്ങനെ മമ്മൂക്ക ത്രില്ലടിച്ച് കേട്ട് ചെയ്‌ത പടമാണ് രാക്ഷസരാജാവ്’.

മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാക്ഷസരാജാവ്. . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവർ ചേർന്നായിരുന്നു. അപ്രതീക്ഷിതമായിഉണ്ടായ സിനിമ മായാളികൾക്ക് എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിരുന്നു.

vinayan

Noora T Noora T :