അഭിനയത്തിന്റെ കാര്യത്തിൽ അന്നുമിന്നും ഒരാളേയുള്ളു മുൻപന്തിയിൽ – വിനയൻ

മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ . ഒട്ടേറെ താരങ്ങളെ മലയാള സിനിമക്ക് സംഭാവന നൽകുകയും ചെയ്തു ഇദ്ദേഹം. മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാൽ എന്ന ആളിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധായകൻ വിനയൻ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്.

അക്കാലം മുതൽ വിനയനും മോഹൻലാലും തമ്മിൽ എന്തോ പ്രശ്‌നം ഉണ്ടെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതു ശരി വെക്കുന്ന തരത്തിൽ മോഹൻലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നുമില്ല. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ദാദാ സാഹിബ്, രാക്ഷസരാജാവ്, സൂപ്പർ താരം സുരേഷ് ഗോപിയെ വെച്ച് ബ്ലാക്ക് ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജുമായി സത്യം, വെള്ളിനക്ഷത്രം, ദിലീപിന് ഒപ്പം വാർ & ലവ്, കലാഭവൻ മണിയെ വെച്ച് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ഹിറ്റ് ചിത്രങ്ങൾ വിനയൻ ഒരുക്കി.

ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്നിലൂടെയും മണിക്കുട്ടൻ ബോയ് ഫ്രണ്ടിലൂടേയും ആണ് സിനിമയിലേക്ക് എത്തിയത്. ഇത് രണ്ടും വിനയന്റെ ചിത്രങ്ങളായിരുന്നു. എന്നാൽ ഇപ്പോൽ വിനയൻ പറയുന്നത് അഭിനയത്തിന്റെ കാര്യത്തിൽ അന്നുമെന്നും മോഹൻലാലാണ് ഒന്നാം സ്ഥാനത്ത് എന്നാണ്.

മോഹൻലാലുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല എന്നും അത് ചിലർ തെറ്റിദ്ധരിച്ച് മെനഞ്ഞെടുക്കുന്ന വാർത്തകൾ ആണെന്നും വിനയൻ കൂട്ടിച്ചേർത്തു പറയുന്നു. 2005ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ എന്ന ഗിന്നസ് പക്രു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും സ്ഥാനം നേടി.\

vinayan about mohanlal

Sruthi S :