ഹിസ് ഹൈനസ് അബ്ദുല്ല റിലീസ് ചെയ്തപ്പോഴുണ്ടായ തെറ്റിദ്ധാരണകൾ തീർത്തു മോഹൻലാൽ വിനയന് തീയതി കൊടുത്തു , പക്ഷെ അത് മുടക്കിയത് ആരെന്ന് വിനയന്റെ വെളിപ്പെടുത്തൽ !!!

ഹിസ് ഹൈനസ് അബ്ദുല്ല റിലീസ് ചെയ്തപ്പോഴുണ്ടായ തെറ്റിദ്ധാരണകൾ തീർത്തു മോഹൻലാൽ വിനയന് തീയതി കൊടുത്തു , പക്ഷെ അത് മുടക്കിയത് ആരെന്ന് വിനയന്റെ വെളിപ്പെടുത്തൽ !!!

മലയാള സിനിമയിൽ പിണക്കങ്ങളും ഇണക്കങ്ങളും സർവ സാധാരണമാണ്. പ്രസിദ്ധമായ ചില പിണക്കങ്ങളിൽ ഒന്നാണ് മോഹൻലാലും വിനയനും തമ്മിലുള്ളത്. സൂപ്പർ സ്റ്റാർ എന്ന ചിത്രം വിനയൻ ചെയ്തതാണ് മോഹൻലാലുമായി തെറ്റാനുള്ള കാരണം. മോഹന്ലാലിനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ആ ചിത്രമെടുത്തതെന്നും അതിനെ തുടർന്നുണ്ടായ പിണക്കം അദ്ദേഹത്തിന്റെ കുഴപ്പമല്ലെന്നും വിനയൻ പറയുന്നു.

ഫാന്സുകാരുടെയും അദ്ദേഹത്തിന് ചുറ്റുമുള്ള ചിലരുടെയും പ്രശ്ങ്ങളാണ് താനും മോഹൻലാലും തമ്മിൽ പിണങ്ങാൻ കാരണമെന്നു വിനയൻ പറയുന്നു. “മോഹൻലാലിന്റെ ഹിസ്ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പർസ്റ്റാർ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിർക്കാൻ വേണ്ടിയാണോ ഞാൻ ആ സിനിമ ഉണ്ടാക്കിയത്. എന്തൊരു വിഡ്ഢികളാണ് അവർ. മോഹൻലാൽ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാൻസ് മേടിക്കുന്ന ചിലർ. വിനയൻ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകർക്കാനാണെന്ന് അവർ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.”-വിനയൻ പറയുന്നു.

എന്നാൽ അതിനു ശേഷം മോഹൻലാലിനെ നേരിട്ട് കണ്ടു വിനയൻ പിണക്കം തീർക്കുകയും ഒരു ചിത്രം ഒന്നിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ആ വർഷങ്ങൾ നീണ്ട പിണക്കത്തിന് അവിടെ അവസാനമാകുകയായിരുന്നു. പക്ഷെ ആ സമയത്ത് ഫിലിം ചേംബർ പ്രശനം വരുന്നത്.

നടന്മാരും നടിമാരും സിനിമകളില്‍ കരാർ ഒപ്പുവയ്ക്കണം. എന്നാൽ അമ്മ സംഘടന അതിനെ എതിർത്തു. പക്ഷേ വിനയൻ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്നമായി. പിന്നെ ദിലീപിന്റെ പ്രശ്നം വന്നപ്പോൾ ഇവർക്കെതിരെ പലകാര്യങ്ങൾ സംസാരിച്ചു. ഇതോടെ അവർ തീരുമാനിച്ചു, ‘ഇനി വിനയൻ വേണ്ട’.അങ്ങനെയാണ് വിനയൻ – മോഹൻലാൽ ചിത്രം സംഭവിക്കാതെ പോയത്.

vinayan about mohanlal

Sruthi S :