മണിയുണ്ടായിരുന്നെങ്കിൽ മുൻ നിരയിൽ മുണ്ടും മടക്കിക്കുത്തി കണ്ടേനെ..- വിനയൻ

മണിയുണ്ടായിരുന്നെങ്കിൽ മുൻ നിരയിൽ മുണ്ടും മടക്കിക്കുത്തി കണ്ടേനെ..- വിനയൻ

ചാലക്കുടി പ്രളയത്തിൽ മുങ്ങിയപ്പോൾ നാട്ടുകാർ ഏറ്റവും അധികം ഓർത്തത് കലാഭവൻ മണിയെ ആയിരിക്കും. കാരണം എന്തിനും ഏതിനും സജീവമായി നാട്ടുകാർക്കൊപ്പം നിൽക്കുന്ന മണി ഉണ്ടായിരുന്നെങ്കിൽ മുണ്ടും മടക്കി കുത്തി മുന്പിലുണ്ടായിരുന്നേനെ എന്ന് സംവിധായകൻ വിനയൻ ഓർമിക്കുന്നു. മണിയുടെ ജീവിതം സിനിമയാകുന്ന ചാലക്കുടിക്കാരൻ ചങ്ങാതി ടീം മുഴുവൻ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഒരു നൂറ്റാണ്ടിനുള്ളിൽ കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെ നമ്മൾ അതിജീവിച്ചത് സ്നേഹം കൊണ്ടും ഒരുമ കൊണ്ടുമാണ്.. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളും കണ്ടപ്പോൾ ഞാൻ അറിയാതെ മണിയേ ഒാർത്തുപോയി..ഇത്തരം രക്ഷാപ്രവർത്തനങ്ങളുടെ മുൻ നിരയിൽ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ.. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി…..

കലാഭവൻ മണിയുടെ കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ടീം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നീങ്ങിയതിനാൽ പോസ്റ്റ് പ്രൊഡക്​ഷൻ ജോലികൾ നിലച്ചിരുന്നു.. അവസാന ജോലികൾ പൂർത്തിയാക്കി ചിത്രം സെപ്റ്റംബർ അവസാന വാരം റിലീസ് ചെയ്യുകയാണ്.’

vinayan about kalabhavan mani

Sruthi S :