ഞാന്‍ മരിക്കണമെങ്കില്‍ എന്നെ ആരെങ്കിലും കൊല്ലണമെന്ന് മണി പറഞ്ഞിരുന്നു…. മണിയുടെ മരണവും ചാലക്കുടിക്കാരനില്‍…..

ഞാന് മരിക്കണമെങ്കില് എന്നെ ആരെങ്കിലും കൊല്ലണമെന്ന് മണി പറഞ്ഞിരുന്നു…. മണിയുടെ മരണവും ചാലക്കുടിക്കാരനില്…..

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മണിയുടെ മരണവും തുടര്‍ന്നുള്ള ഊഹാപോഹങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്..

മണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മണിയുടെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ചിത്രത്തിലുണ്ടെന്ന് വിനയന്‍ പറയുന്നു. മണിയുടെ ജനനം, ഗ്രാമം, ദാരിദ്ര്യം നിറഞ്ഞ ജീവിതം, ബാല്യകാലം, സ്‌കൂള്‍ കാലഘട്ടം, മിമിക്രിക്കാലം, തെങ്ങുകയറ്റക്കാരനായിരുന്ന കാലം, ഓട്ടോ ഓടിച്ച കാലം, കൂലിപ്പണി ചെയ്ത കാലം, സിനിമയില്‍ വന്ന കാലം, വിവേചനം നേരിട്ട കാലം, മദ്യത്തിന് അടിമപ്പെട്ട കാലം, ഒടുവില്‍ മരണം അങ്ങനെ എല്ലാം സിനിമയിലുണ്ടെന്ന് വിനയന്‍ പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി ഒരു ബയോപിക് ആണെന്ന് തനിക്കൊരിക്കലും പറയാനാകില്ലെന്നും കാരണം മണിയുടെ ദുരൂഹത നിറഞ്ഞ മരണം ഇതില്‍ ചിത്രീകരിക്കുന്നുണ്ടെന്നും വിനയന്‍ പറയുന്നു. അതില്‍ ഇപ്പോഴും പൊലീസ് അന്വേഷണവും സി.ബി.ഐ അന്വേഷണവും എല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. അതൊന്നും അവസാനിപ്പിച്ചിട്ടില്ല. അതുകൊണ്ട് ആ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുമ്പോള്‍ എന്റെ ഒരു വ്യാഖ്യാനമാണല്ലോ സ്വാഭാവികമായും വരികയെന്നും വിനയന്‍ പറയുന്നു.

Vinayan about Kalabhavan Mani death

Farsana Jaleel :