ഈ ചിത്രവും മനുഷ്യസ്നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീർച്ച…- വിനയൻ

ഈ ചിത്രവും മനുഷ്യസ്നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീർച്ച…- വിനയൻ

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിനയനാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്നപേരിൽ മണിയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്നത്. ഒരുപാട് കഷ്ടപാടാണ് മണി ബാല്യത്തിൽ അനുഭവിച്ചത്.ആ കഷ്ടപ്പാടിൽ തുടങ്ങുന്ന ചിത്രം പക്ഷെ അപ്രതീക്ഷിതമായ മരണത്തിൽ അവസാനിക്കുമെങ്കിലും ഒരു എന്റർടൈനറായി ആഘോഷങ്ങളോടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇന്നും മറുപടി കിട്ടാത്ത മരണമാണ് മണിക്കുണ്ടായത് . എന്നാൽ ചിത്രത്തിൽ മണിയുടെ പൊട്ടിച്ചിരികളും കുസൃതികളും നാടൻ പാട്ടിന്റെ ഈണവുമൊക്കെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മണിയുടെ പ്രണയവും ,ജീവിതവും ഓട്ടോയും ചാലക്കുടിയുമൊക്കെ വിനയൻ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഒരുക്കിയിട്ടുണ്ട്.

ഇതാദ്യമായായിരിക്കും ഗുരു ശിഷ്യന് ആദരം നൽകുന്നത്. മണിയുടെ ഗുരുവാണ് വിനയൻ . “ഒടുവിൽ മണി യാത്ര ആകുന്നതു വരെ..ആ യാത്രയിൽ അന്ന്..നിറകണ്ണുകളോടെ തടിച്ചു കൂടിയ ജനസാഗരം നൽകിയ അന്ത്യാഞ്ജലി നമ്മൾ കണ്ടതാണ്.. ഈ ചിത്രവും മനുഷ്യസ്നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീർച്ച…” എന്ന് വിനയൻ പറയുന്നു.

Vinayan about kalabhavan mani

Sruthi S :