ഇതുകൊണ്ടാണ് വിജയ്‌യെ ആരാധകർ ഇത്രക്ക് സ്നേഹിക്കുന്നത് …പരിക്കേറ്റ് വർഷങ്ങളായി കിടപ്പിലായ ആരാധകനു സർപ്രൈസുമായി വീട്ടിലെത്തി ഇളയ ദളപതി വിജയ്‌ !!!

ഇതുകൊണ്ടാണ് വിജയ്‌യെ ആരാധകർ ഇത്രക്ക് സ്നേഹിക്കുന്നത് …പരിക്കേറ്റ് വർഷങ്ങളായി കിടപ്പിലായ ആരാധകനു സർപ്രൈസുമായി വീട്ടിലെത്തി ഇളയ ദളപതി വിജയ്‌ !!!

തമിഴ് താരങ്ങൾ എന്നും തങ്ങളുടെ ആരാധകരോട് സ്നേഹം പ്രകടിപ്പിക്കാറുള്ളവരാണ്. ആരാധകരോടുള്ള പെരുമാറ്റത്തിലാണ് തമിഴ്‌നാട്ടിൽ ആളുകൾ താരങ്ങളെ ആരാധിക്കുന്നത്. അത്തരത്തിൽ എന്നും വാർത്തകളിൽ നിറയാറുള്ള നടനാണ് ഇളയ ദളപതി വിജയ് .

ഇപ്പോൾ വിജയ് തന്റെ ആരാധകനു നൽകിയ സർപ്രൈസ് ആണ് വാർത്തകളിൽ നിറയുന്നത്. അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ആരാധകനെ തേടി പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി വിജയ് വീട്ടിലെത്തി. നടന്‍ നാസറിന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിനാണ് കേക്കുമായി വിജയ് എത്തിയത്. ഏറെ നാളായി വിജയ്‌യെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു ഫൈസല്‍. അതിനാല്‍ മകന്റെ സ്വപ്നം സാക്ഷാത്കാരമായ ദിവസമെന്ന് നാസറിന്റെ ഭാര്യ കമീല ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.

2014 മെയ് 22ന് ഉണ്ടായ ഒരു റോഡപകടത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലാണ് ഫൈസല്‍. ടി.ശിവ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗുരുതരമായ ഒരു റോഡപകടത്തിന്റെ രൂപത്തില്‍ വിധി പ്രതിബന്ധം സൃഷ്ടിച്ചത്. നാലു സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാര്‍ കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച് ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ അപകടസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കാറിന്റെ പിന്‍സീറ്റില്‍ ആയിരുന്ന ഫൈസലും വിജയ് കുമാറും മാത്രമാണ് അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. അപകടമേല്‍പ്പിച്ച പരിക്കുകളില്‍ നിന്നും ഫൈസല്‍ ഇതുവരെ മുഴുവനായി റിക്കവര്‍ ആയിട്ടില്ല. സിനിമയോട് ഏറെ അഭിനിവേശമുള്ള ഫൈസലിന്റെ പ്രിയപ്പെട്ട ഹീറോയാണ് വിജയ്.

vijays surprise visit on nassar sons birthday

Sruthi S :