നടനു വേണ്ട സൗന്ദര്യമില്ല, നല്ല ശബ്ദമില്ല, പക്ഷെ അദ്ദേഹം ചെയ്തിട്ട് പോയ കഥാപാത്രങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുന്നതാണോ? – വിജയരാഘവൻ

മലയാള സിനിമയിൽ വൈവിധ്യമുള്ള വേഷങ്ങളിലൂടെ സജീവമായ നടനാണ് വിജയ രാഘവൻ . ഏതു തരാം വേഷവും അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണ്.സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ചും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടന്മാരെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിജയരാഘവന്‍.

‘ഭരത് ഗോപിയുടെ കൂടെ വളരെ ചെറിയ ഒരു വേഷത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സീരിയസായ മനുഷ്യനാണ്. തമാശയൊന്നും പറയില്ല. പക്ഷെ അഭിനയത്തിന്റെ സമയമാകുമ്ബോള്‍ വരുന്ന മാറ്റം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് പോലെ നെടുമുടി വേണു നസറുദീന്‍ ഷാ, ഓംപുരി ഇവരെയൊക്കെ ഇഷ്ടമാണ്. പണ്ടത്തെ അമിതാബ് ബച്ചനെക്കാള്‍ ഇപ്പോഴത്തെ ബച്ചനെയാണ് ഇഷ്ടം.

സിനിമയിലെത്തണമെങ്കില്‍ പ്രേം നസീറിനെ പോലെ സുന്ദരനാകണമെന്ന് കരുതിയ കാലത്താണ് കുതിരവട്ടം പപ്പുവിന്റെ വരവ്. നടനുവേണം എന്ന് കരുതിയിരുന്ന സൗന്ദര്യമില്ല, നല്ല ശബ്ദമില്ല, പക്ഷെ അദ്ദേഹം ചെയ്തിട്ട് പോയ കഥാപാത്രങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുന്നതാണോ? കാര്യം വ്യക്തമാണ് നടനാകാന്‍ കഴിവ് മാത്രം മതി.

vijaya raghavan about kuthiravattam pappu

Sruthi S :