മലയാള സിനിമയിലെ ആദ്യ സംവിധായിക മാത്രമല്ല , ആദ്യ അഡൽറ്റ് ഒൺലി ചിത്രത്തിലെ നായികാ കൂടിയാണ് അന്തരിച്ച വിജയ നിർമല ! നായകൻ പ്രേംനസീർ !

മലയാള സിനിമയിലെ ആദ്യ സംവിധയിക എന്ന പടം അലങ്കരിക്കുന്ന വ്യകതിയാരുന്നു അന്തരിച്ച നടിയും സംവിധായികയുമായ വിജയ നിര്മലയുടേത് . മാത്രമല്ല , ഭാർഗ്ഗവീനിലയത്തിലെ ഭാർഗ്ഗവിക്കുട്ടി ..എന്നാൽ ഇവരുടെ പേരിൽ മറ്റൊരു റെക്കോർഡുണ്ട്.

Vijaya Nirmala @ Aagadu Audio Release Photos

47 സിനിമകള്‍ ഒരുക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമായി മാറിയ ബഹുമുഖപ്രതിഭയുമാണ് ഈ അഭിനേത്രി. ഭാര്‍ഗവീനിലയത്തിനുശേഷം മലയാളചിത്രങ്ങളില്‍ ഇവര്‍ നായികയായും സഹനായികയായും അഭിനയിച്ചു.

ഇതൊന്നുമല്ലാതെ വിജയ നിര്‍മലയ്ക്ക് മറ്റൊരു വിശേഷണം കൂടിയുണ്ട്‌. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ ‘അഡല്‍ട്ടസ് ഒണ്‍ലി’ ചിത്രത്തിലെ നായിക എന്ന പദവി. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കല്യാണരാത്രി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ആ ചിത്രത്തില്‍ നായകനായെത്തിയത് മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേംനസീറായിരുന്നു. അങ്ങനെ മലയാളത്തിലെ ആദ്യ അഡല്‍ട്ട്‌സ് ഒണ്‍ലി ചിത്രത്തിലെ നായകന്‍ എന്ന വിശേഷണം പ്രേംനസീറും സ്വന്തമാക്കി. 

vijaya nirmala unknown facts

Sruthi S :