സ്വാതന്ത്ര്യദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി

കഴിഞ്ഞ ദിവസം രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആഘോഷിച്ചത് വേറിട്ടാണ്. ചെന്നൈയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പമാണ് നടൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തേയും സേതുപതി അവതരിപ്പിച്ചിരുന്നു. പിന്നാലെ താരം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് പിന്തുണ നല്‍കി കൊണ്ട് പല വേദികളിലും എത്തിയിരുന്നു.

ചെന്നൈയിൽ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഗിന്നസ് റെക്കോര്‍ഡാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിജയ് സേതുപതി.

തങ്ങള്‍ക്ക് പിന്തുണ അറിയിച്ചെത്തിയ സേതുപതിയ്ക്ക് പരിപാടിയുടെ സംഘാടകര്‍ നന്ദി പറഞ്ഞു. ലിംഗസമത്വത്തെ കുറിച്ച് ആദ്യമായി സംസാരിച്ചയാള്‍ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

vijay sethupathi- transgenders-independence day- ambedkar

Noora T Noora T :