വീണ്ടും ചുംബിച്ച് വിജയ് ദേവരകോണ്ടയും രശ്‌മിക മന്ദാനയും ; ഡിയർ കോമ്രേഡ് ടീസർ തരംഗമാകുന്നു !

അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രം മതി വിജയ് ദേവര്കൊണ്ടയെ ആരാധകർക്ക് ഓർമ്മിക്കാൻ. അത്രക്ക് ഹിറ്റായിരുന്നു അർജുൻ റെഡ്‌ഡി. തെലുങ്ക് ചിത്രമായിട്ട് കൂടി അർജുൻ റെഡ്‌ഡി എല്ലാ ഭാഷയിലും ഹിറ്റ് ആയിരുന്നു.

പിന്നീട് വിജയുടേതായി പുറത്തിറങ്ങിയ ഗീതാഗോവിന്ദവും ചിത്രത്തിലെ നായിക രശ്മികയും കേരളത്തില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’.

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വിട്ടു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത്.1.07 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ അടിപിടിയും പ്രണയുമെല്ലാം ചേര്‍ന്ന കാമ്പസ് ചിത്രമാണ് ഡിയര്‍ കോമ്രേഡ് എന്നാണ് സൂചന നല്‍കുന്നത്.

വിദ്യാര്‍ഥി നേതാവായ വിജയുടെ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവും ചിത്രീകരിച്ചിട്ടുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കര്‍സിന്റെ ബാനറില്‍ യഷ് രംഗിനേനി സിനിമ നിര്‍മ്മിക്കുന്നു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. മേയ് 31ന് ചിത്രം റിലീസ് ചെയ്യും.

vijay devarakonda dear comrade teaser

Sruthi S :