“പത്തൊൻപതാം വയസ്സിലെ ആദ്യ ചുംബനം;പിന്നീട് സിനിമയിലെല്ലാം ചുംബിക്കാനുള്ള അവസരം” – വിജയ് ദേവരകൊണ്ട

“പത്തൊൻപതാം വയസ്സിലെ ആദ്യ ചുംബനം;പിന്നീട് സിനിമയിലെല്ലാം ചുംബിക്കാനുള്ള അവസരം” – വിജയ് ദേവരകൊണ്ട

Vijay Devarakonda New Arjun Reddy Movie Latest Stylish ULTRA HD Photos Stills Images

വിജയ് ദേവരകൊണ്ട ഒരു ആവേശമായി മാറിയിരിക്കുകയാണ്. ആരാധികമാരുടെ മനം കവർന്ന വിജയ് , സ്റ്റൈൽ കൊണ്ടും അഭിനയ ശൈലി കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. വിജയ് ദേവര്കൊണ്ടയെ സംബന്ധിച്ച സ്വകാര്യതകൾ പോലും അറിയാൻ ആളുകൾക്ക് വലിയ ഇഷ്ടമാണ്.

ഗീത ഗോവിന്ദത്തിൽ രശ്‌മികയുമായുള്ള ചുംബന രംഗം ലീക്കായതോടെ ആളുകൾക്കറിയേണ്ടത് വിജയ് ആദ്യമായി ചുംബിച്ചത് ആരെയാണ് ,ഏതു പ്രായത്തിലാണ് എന്നൊക്കെയാണ്. രശ്‌മികയെ അല്ല ആദ്യമായി ചുംബിക്കുന്നതെന്നു അർജുൻ റെഡ്ഢി കണ്ട പ്രേക്ഷകർക്ക് വ്യക്തമാണ്.

ഒരു താരങ്ങളും ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാറില്ല . എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വിജയ് തന്റെ ആദ്യ ചുംബനം ആളുകളോട് പങ്കു വെക്കുകയാണ്. തനിക്ക് പത്തൊൻപത് വയസുള്ളപ്പോളാണ് ആദ്യമായി ചുംബിക്കുന്നതെന്നു വിജയ് പറയുന്നു. ബോയ്സ് കോളേജിൽ പഠിച്ച തനിക്ക് അതുവരെ പെൺകുട്ടികളുമായി ഇടപഴകാൻ അവസരം ഇല്ലായിരുന്നുവെന്നും വിജയ് ദേവരകൊണ്ട പറയുന്നു.

ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ സംവിധായകരും തിരകഥാകൃത്തുക്കളും തനിക്ക് ചുംബന രംഗങ്ങളുള്ള റോളുകൾ തരുന്നത് കൊണ്ട് ചുംബിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് വിജയ് തമാശ രൂപേണ പറയുന്നു.

vijay devarakoda about his first kiss

Sruthi S :