തമിഴിൽ മാത്രമല്ല മലയാള സിനിമയിലും റെയ്ഡ് ഉണ്ടാകും; മുന്നറിയിപ്പുമായി സന്ദീപ് വാര്യർ

വിജയിയെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. തമിഴ് ഇൻഡസ്ട്രിയിൽ മാത്രമല്ല മലയാളത്തിലും റെയ്ഡ് നടക്കുമെന്ന് മുന്നറിയിപ്പുമായാണ് സന്ദീപ് വാരിയർ എത്തിയത്

‘ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’

പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരും. അപ്പോൾ പൊളിറ്റിക്കൽ സ്റ്റാൻഡ് എടുത്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണെന്നായിരുന്നു ഇക്കൂട്ടർ പറയുക. കഴിഞ്ഞ ഒരു വർഷക്കാലമായി തമിഴ് ഇൻഡസ്ട്രിയിൽ റെയ്ഡ് നടന്നുവരുന്നു. മലയാളത്തിലും റെയ്ഡ് നടക്കും, ഒരു സംശയവും വേണ്ട. നികുതി കൃത്യമായി അടക്കാത്ത നിരവധി മലയാളനവ സിനിമാക്കാർ ഇവിടെ ഉണ്ട്. അവർക്കെതിരെ റെയ്ഡ് ഉണ്ടാകും.’

‘നികുതി അടയ്ക്കാതെ താരങ്ങൾ കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നു. പണ്ടത്തെപ്പോലെയല്ല ഇതൊക്കെ കൃത്യമായി നിരീക്ഷിക്കാൻ ഗവൺമെന്റിന് സംവിധാനമുണ്ട്.’–സന്ദീപ് വാര്യർ പറഞ്ഞു.

അതെ സമയം ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്യുന്നത്. ചെന്നൈ പാനൂരിലെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന തുടരുകയാണ്. രാത്രി മുഴുവന്‍ നീണ്ട പരിശോധനയാണ് ആധായനികുതി വകുപ്പ് നടത്തുന്നത്. ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്.ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐയും പി വി അന്‍വര്‍ എംഎല്‍എയും രംഗത്ത് എത്തിയിരുന്നു

actor vijay

Noora T Noora T :