“ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി ഏറ്റെടുക്കുന്നു”- റീമാ കല്ലിങ്കല്‍!!!

“ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി ഏറ്റെടുക്കുന്നു”- റീമാ കല്ലിങ്കല്‍!!!

മലയാള സിനിമയിലെ താരകൂട്ടായ്‌മയായ അമ്മയ്‌ക്കെതിരെ തിരിഞ്ഞ പെൺതാരക്കൂട്ടായ്മയിലെ അംഗമാണ് റീമാ കല്ലിങ്കൽ. സിനിമയിലെ നടിമാർക്ക് വേണ്ടിയുള്ള പെൺതാര കൂട്ടായ്മയാണ് ഡബ്ല്യൂ സി സി. ഡബ്ല്യൂ സി സി യിലെ അംഗമായ റീമാ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നിലപാടുകൾ കൊണ്ട് എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരം പുതുതായി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നുവെന്നാണ് റീമാ കല്ലിങ്കല്‍ പറഞ്ഞത്. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂവെന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമ.

ജാതി പറഞ്ഞു വിളിക്കുന്നതിന് സമാനമായേ അത്തരം വിളികള്‍ കേള്‍ക്കുമ്ബോള്‍ തോന്നിയിട്ടുള്ളൂ. അതു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ ഞാനെടുക്കുന്നത്. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ പൊതുവെ കേള്‍ക്കുന്ന പഴിയാണിത്. അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ പറഞ്ഞു. ചന്തപ്പെണ്ണ് എന്നു വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നതെന്നും നടി പറഞ്ഞു.

ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് കണ്ട ഒരു കാഴ്ച്ച എന്നെ അമ്ബരപ്പിച്ചു. ‘ഞങ്ങള്‍ അശുദ്ധകളായിക്കൊള്ളട്ടെ’ എന്നു പറഞ്ഞുകൊണ്ട് എത്രയെത്ര സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അതു വല്ലാതെ വേദനിപ്പിച്ചിരുന്നു.

views of rima kallinkal

HariPriya PB :