“ആ ചിത്രത്തിന്റെ പേരിൽ എന്നെ സ്ത്രീ വിരുദ്ധനാക്കരുത് “- പമ്പയിലെ കുളിസീൻ പോസ്റ്റ് വിമർശനങ്ങൾക്ക് വയലാർ ശരത്തിന്റെ മറുപടി

“ആ ചിത്രത്തിന്റെ പേരിൽ എന്നെ സ്ത്രീ വിരുദ്ധനാക്കരുത് “- പമ്പയിലെ കുളിസീൻ പോസ്റ്റ് വിമർശനങ്ങൾക്ക് വയലാർ ശരത്തിന്റെ മറുപടി

ശബരിമല വിധിയോട് പലരും പല വിധത്തിലാണ് പ്രതികരിച്ചത്. ചിലർ അഭിപ്രായങ്ങൾ മാധ്യമങ്ങളെ അറിയിച്ചപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരിച്ചത്. ഫേസ്ബുക്കിൽ കോടതിവിധിയോട് ഒരു ചിത്രത്തിലൂടെ പ്രതികരിച്ച ഗാന രചയിതാവ് വയലാർ ശരത്.

അർധനഗ്നകളായ ഏതാനും സ്ത്രീകൾ ഒരു കളിക്കടവിൽ കുളിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം കിട്ടിയതാണ്, അടുത്ത സീസണിലെ പമ്പ എന്നാണ് ശരത് കുറിച്ചത്.ഈ പോസ്റ്റിനെതിരേ വൻ വിമർശനമാണ് ഫെയ്​സ്ബുക്കിൽ ഉണ്ടായിരിക്കുന്നത്. അച്ചനും മകനും തമ്മില്‍ ആനേം ചേനേം തമ്മിലുള്ള വ്യത്യാസം ആണെന്നും , മറ്റുമാണ് കമന്റുകൾ .

എന്നാല്‍, താന്‍ വെറുമൊരു ട്രോള്‍ എന്ന രീതിയില്‍ മാത്രമേ ആ പോസ്റ്റ് കണ്ടിട്ടുള്ളു എന്ന് ശരത് പറയുന്നു.
“എനിക്ക് കിട്ടിയ ഒരു ട്രോള്‍ മെസേജ് ഞാന്‍ ഇട്ടതാണ്. ഒരു കോടതി വിധിയെ പരിഹസിച്ചു കൊണ്ട കിട്ടിയതിനെ പോസ്റ്റ് ചെയ്തതാണ്. അല്ലാതെ എന്റെ അഭിപ്രായമല്ല. ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല. എന്നെ വളര്‍ത്തിയത് എന്റെ അമ്മയും സഹോദരിമാരും, ഭാര്യയും എല്ലാവരും ചേര്‍ന്നാണ് . അങ്ങനെയുള്ള ഞാന്‍ എങ്ങനെ സ്ത്രീ വിരുദ്ധനാവും.

സീരിയസ്സായി ഞാന്‍ ചെയ്തതല്ല. ഞാന്‍ പറയുന്നത് ഈ സ്ഥാനം പോര സ്ത്രീയ്ക്ക് എന്നാണ്. എനിക്ക് എങ്ങനെ കളിയാക്കാനാവും. വിശ്വാസങ്ങളൊക്കെ ഓരോരുത്തരുടെ കാര്യങ്ങളാണ്. നിയമപരമായി കൊണ്ടു വരേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. ഇത്് എന്റെ മാത്രം അഭിപ്രായമാണ്.പുരുഷനേക്കാളും വളരെയധികം ഉയരത്തിലാണ് സ്ത്രീ. ഏറ്റവും വലിയ പുരുഷബിംബമായ ശ്യംഗമാണ് എവറസ്റ്റ്. സ്ത്രീ ബിംബമായ പസഫിക്ക് സമുദ്രത്തിലെ മരിയാനോ ട്രഞ്ചിന് എവറസ്റ്റിനേക്കാളും ആഴമുണ്ട്. പ്രകൃതി തന്നെ പറഞ്ഞ് തന്നിട്ടുള്ള കാര്യമാണിത്.

പുരുഷനേക്കാളും വളരെ ഉയരത്തിലാണ് സ്ത്രീക്ക് സ്ഥാനമാണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികളുണ്ടല്ലോ സ്ത്രീ പ്രകൃതിയാണ്.വിവാഹേതേര ബന്ധത്തെ ആസ്പദമാക്കിയുള്ള വിധിയെ കുറിച്ച് ഞാന്‍ ചിന്തിക്കേണ്ട കാര്യമില്ല കാരണം ഞാനും എന്റെ ഭാര്യയും പിണങ്ങിയാല്‍ മാത്രമേ മൂന്നാമതൊരാള്‍ വരുന്നുളളു. എന്റെ കുടുബത്തില്‍ അതിന്റെ ആവശ്യമില്ല കാരണം ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞാനും ഇറങ്ങി പോവില്ല അവളും ഇറങ്ങിപ്പോവില്ല.ശബരിമല പ്രശ്‌നം ഒരു വാക്കില്‍ പറയാനാവില്ല.വിശ്വാസവും ആചാരവും തമ്മിലുള്ള കാര്യമാണ്. ഈ ഒരു വിധിയെ മാനിച്ച് എത്ര സ്ത്രീകള്‍ ശബരിമലയ്ക്ക് പോവും? എനിക്ക് തോന്നുന്നില്ല ഒരു വിശ്വാസിയായ സ്ത്രീക്ക് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റേടത്തിന്റെ പേരില്‍ പോയാലും പലര്‍ക്കും ഉള്ളില്‍ പേടി തോന്നും. വയലാർ ശരത് പറയുന്നു.

vayalar sarath about his facebook post

Sruthi S :