വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരന്‍ അനൂപും ഇന്ന് വിവാഹിതരായി . വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് 10.30നും 11.30 ഇടയ്ക്കാണ് വിവാഹം നടന്നത് .

പാലാ സ്വദേശിയായ അനൂപ്‌ ഇന്റീരിയര്‍ ഡിസൈന്‍ കോണ്ട്രാക്ടര്‍ കൂടിയാണ്. നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹാനന്തരം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നാവശ്യപ്പെട്ടത് കൊണ്ടാണ് വിജയലക്ഷ്മിയ്ക്ക് പിന്മാറേണ്ടി വന്നത്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാം എന്നാവശ്യപ്പെട്ട് അനൂപ്‌ കുടുംബത്തെ സമീപിക്കുന്നത്.

“ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”, വിവാഹനിശ്ചയസമയത്ത് വിജയലക്ഷ്മി പറഞ്ഞു.

vaikom vijayalakshmi marriage photo

Sruthi S :