എന്റെ ആ ഭ്രാന്തിനെ തിരിച്ചറിയാൻ കഴിഞ്ഞ നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ !! വി.എ ശ്രീകുമാർ മേനോൻ പറയുന്നു…

എന്റെ ആ ഭ്രാന്തിനെ തിരിച്ചറിയാൻ കഴിഞ്ഞ നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ !! വി.എ ശ്രീകുമാർ മേനോൻ പറയുന്നു…

മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേമൻ ഒരുക്കുന്ന ഒടിയൻ റിലീസിനൊരുങ്ങുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണിയിലെ നിർമ്മാതാവിനെ കുറിച്ച് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രശംസിക്കുകയാണ് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ.

കുറിപ്പിന്റെ പൂർണ്ണ രൂപം….

നിർഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായതും.

സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.

ഒടിയന്റെ നിർമ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.

ഞാൻ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നൽകി വാർത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരിൽ പറയാത്ത ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ;

നന്ദി ആന്റണി, എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കരുത്തോടെ കൂടെ നിന്നതിന് !!

V.A Shrikumar Menon’s FB post about Antony Perumbaavoor

Abhishek G S :