ഈ സിനിമയ്ക്ക് നാല് വർഷം കാത്തിരുന്നത് എനിക്കൊരു അതിശയമുള്ള കാര്യമായി തോന്നി; ‘എന്റെ ഉമ്മാന്റെ പേര്’ നെക്കുറിച്ചു ഉർവശി

ഈ സിനിമയ്ക്ക് നാല് വർഷം കാത്തിരുന്നത് എനിക്കൊരു അതിശയമുള്ള കാര്യമായി തോന്നി; ‘എന്റെ ഉമ്മാന്റെ പേര്’ നെക്കുറിച്ചു ഉർവശി


മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലെല്ലാം സജീവമാണ് താരം. അരവിന്ദന്റെ അതിഥികൾക്ക് ശേഷം ഉർവശി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്  ഡിസംബർ 21  നു റിലീസ് ചെയ്യുന്ന ‘എന്റെ ഉമ്മാന്റെ പേര്.’  ക്രിസ്മസ് റിലീസ് ചിത്രമായ ‘എന്റെ ഉമ്മാന്റെ പേര്’  കുടുംബ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്  ഈ നടിയുടെ സാന്നിദ്ധ്യം കൊണ്ടാണ്.

സംവിധായകൻ ജോസ് സെബാസ്റ്റിൻറെ ആദ്യ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. വളരെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനിടയായതിന്റെ കാരണം ഉർവശി തന്നെ വ്യക്തമാക്കുന്നു.

Ente Ummante Peru Malayalam Movie Poster Stills Tovino thomas Urvasi

ചിത്രത്തിനെക്കുറിച്ചു ഉർവശി പറയുന്നത്.

“നാലു വർഷങ്ങൾക്ക് മുൻപ് എന്റെ കയ്യിൽ സ്ക്രിപ്റ്റ് കിട്ടിയൊരു സിനിമയാണ് ‘എന്റെ ഉമ്മാന്റെ പേര്’. വളരെ അപൂർവ്വമായാണ് മൂന്നാലു വർഷത്തിനു മുൻപൊക്കെ ഫിനിഷ് ചെയ്ത ഒരു ഫുൾ സ്ക്രിപ്റ്റ് കയ്യിൽ കിട്ടുകയും അത് ഇഷ്ടപ്പെടുകയും അതിനു വേണ്ടി കാത്തിരിക്കുകയും ഒക്കെ ചെയ്യുന്നത്. ഞാൻ സ്ഥിരമായി പടം ചെയ്യുന്ന കാലത്തു പോലും പലപ്പോഴും ഒരാഴ്ച മുൻപ്​ അല്ലെങ്കിൽ പതിനഞ്ചു ദിവസമൊക്കെ മുൻപുള്ള പ്രിപ്പറേഷനെ ഉണ്ടായിട്ടുള്ളൂ. ഒരു സംവിധായകൻ നാലു വർഷം മുൻപേ ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കി സിനിമ ചെയ്യാൻ വെയിറ്റ് ചെയ്യുന്നത് എനിക്കൊരു അതിശയമുള്ള കാര്യമായി തോന്നി’.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഇതു പോലെ തന്നെയായിരുന്നു ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള വെയിറ്റിംഗും. ഓരോ തവണ വിളിക്കുമ്പോഴും എന്റേതായ കാരണങ്ങൾ കൊണ്ട് ചെയ്യാൻ പറ്റാതെ പോയ സിനിമയാണത്. പല തവണ മാറിമാറിപ്പോയൊരു സബ്ജെക്ട്. അതൊടുവിൽ മനോഹരമായൊരു സിനിമയായി മാറുകയും ചെയ്തു.

ഒരു സ്ക്രിപ്റ്റ് കാണുമ്പോൾ അതിഷ്ടപ്പെട്ടാൽ പിന്നെ അതിനായൊരു കാത്തിരിപ്പ് നമ്മുടെ മനസ്സിലുണ്ടാകും. എല്ലാ കഥകളൊന്നും ഇഷ്ട്ടപെടാറില്ല. എണ്ണം തികയ്ക്കാൻ വേണ്ടി ഒരുപാട് സിനിമകൾ ചെയ്യുന്നതിൽ കാര്യമില്ലെന്നൊരു തോന്നലാണ് എനിക്കിപ്പോൾ. എനിക്ക് പെർഫോം ചെയ്യാൻ ഉള്ള കഥാപാത്രങ്ങൾ തെരെഞ്ഞെടുത്താൽ മതി. അല്ലാതെ, കുഞ്ഞിനെയും വീടുമൊക്കെ വിട്ടിട്ട് 30- 40 ദിവസമൊക്കെ ഒരു സ്ഥലത്ത് പോയി നിൽക്കുമ്പോൾ നമുക്കൊരു പ്രതീക്ഷയുണ്ടാവേണ്ടേ?”, ഉര്‍വ്വശി ചോദിക്കുന്നു.

urvashi’s coming back

HariPriya PB :