അന്ന് മീരയോട് ഞാൻ പറഞ്ഞു കൊച്ചേ എന്നെ കുഴപ്പത്തിലാക്കരുതെന്ന്; അച്ചുവിന്റെ അമ്മയിലെ അനുഭവം പറഞ്ഞ് ; ഉർവശി

പ്രേക്ഷകര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് നടി ഉര്‍വശി. ഏതു വേഷങ്ങളും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഉര്‍വശിയെ പോലെയൊരു നടി എണ്‍പതുകളുടെ മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു. സത്യന്‍ അന്തിക്കാട് സിനിമകളിലാണ് ഉര്‍വശി തന്റെ അഭിനയ വൈദഗ്ദ്ധ്യം കൂടുതല്‍ പ്രകടമാക്കിയിട്ടുള്ളത്.

അതിനാൽ തന്നെ എല്ലാ പ്രായത്തിലും സിനിമാ ലോകത്ത പ്രബല സാന്നിധ്യമായി നിൽക്കാൻ ഉർവശിക്ക് കഴിഞ്ഞു. കരിയറിന്റെ ഒരു ഘട്ടത്തിൽ മറ്റ് പല നായികമാർക്കും താരമൂല്യം കുറഞ്ഞെങ്കിലും ഉർവശിയെ ഇത് ബാധിച്ചില്ല. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളിൽ ഉർവശി ചെയ്തത് അമ്മ വേഷങ്ങളാണ്

എന്നാൽ സിനിമയിലെ കേന്ദ്ര കഥാപാത്രം ഉർവശിയായിരുന്നു. തനിക്ക് പ്രാധാന്യമുള്ള നല്ല സിനിമകൾ വന്നാൽ നടി സുകുമാരിയുടെ അമ്മയായി വരെ അഭിനയിക്കാൻ തയ്യാറാണെന്നാണ് ഉർവശി മുമ്പ് പറഞ്ഞത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു അച്ചുവിന്റെ അമ്മ. സിനിമ വൻ വൻജന ശ്രദ്ധ നേടി.

ആറ് വർഷത്തെ ഇടവേളയ്ക്ക ശേഷം ഉർവശി അഭിനയത്തിലേക്ക് തിരിച്ചു വന്ന സിനിമയായിരുന്നു ഇത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ ഉർവശി നേടി. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രം​ഗമാണ് ഉർവശിയുടെ കഥാപാത്രം ഇം​ഗ്ലീഷിൽ വെണ്ടക്ക കറി വെക്കുന്നത് എങ്ങനെയെന്ന് പറയുന്നത്. ഈ രം​ഗത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘അങ്ങനെ ഒരു സീൻ സത്യൻ ചേട്ടൻ പറഞ്ഞിരുന്നു. എന്തെങ്കിലും കറി പൊട്ട ഇം​ഗ്ലീഷിൽ പറഞ്ഞ് നോക്കൂ എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ചുമ്മാ ഒരു വെണ്ടക്ക കറിയെന്ന്. ഒട്ടും പ്രിപ്പെയ്ർ ചെയ്തിട്ടില്ല. അങ്ങനെ ഒരു ടേക്ക് എടുത്ത് നോക്കാം ഉർവശി നഷ്ടമൊന്നും വരുത്തില്ലല്ലോ. ശരിയായില്ലെങ്കിൽ നമുക്ക് പിന്നീട് ഒന്ന് കൂടെ എടുക്കാമെന്ന് പറഞ്ഞു. അങ്ങനെ എടുത്തു. പക്ഷെ ഒന്നു കൂടെ എടുക്കാമെന്ന് മീര പറഞ്ഞപ്പോൾ എനിക്ക് പറ്റിയില്ല’

മീര പറഞ്ഞു അയ്യോ ഞാൻ ചേച്ചിയെ നോക്കി നിന്ന് പോയി, ഒന്ന് കൂടെ എടുക്കാമെന്ന്. ഞാൻ പറഞ്ഞു എന്റെ കൊച്ചേ എന്നെ കുഴപ്പത്തിലാക്കരുതെന്ന്. ഒന്ന് കൂടെ എന്ന് പറഞ്ഞാൽ ഒന്നും വരില്ല എനിക്ക്. മീരയുടെ ഡയലോ​ഗുകൾ സത്യേട്ടന്റെ അസിസ്റ്റന്റ് ശ്രീബാല എഴുതി. ഓ ഇനി മുതൽ ഇങ്ങനെയാണോയെന്ന് പറഞ്ഞ് മീര തുടങ്ങുന്ന ഡയലോ​ഗ് സെക്കന്റ് ഷോട്ടാണ്’

‘അച്ഛൻ നാടകത്തിൽ നിന്ന് വന്ന ആളാണ്. അമ്മ ക്ലാസിക്കൽ ഡാൻസറാണ്. റിയൽ ആർട്ടിസ്റ്റാണ് അവരൊക്കെ. അന്നത്തെ ആർട്ടിസ്റ്റുകൾ വെറെെറ്റി ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. വീട്ടിൽ അച്ഛന്റെയും അമ്മയുടെയും അഭിപ്രായം എന്തെന്നാൽ ഒരേ ടൈപ്പ് വേഷം ചെയ്യുന്നവരല്ല ആർട്ടിസ്റ്റുകൾ. ഓരോ സിനിമയിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നവരാണ്’

‘ആ വിശ്വാസവും അഭിപ്രായവും കൊച്ചിലേ മുതൽ എന്നിലുണ്ട്. കഥാപാത്രങ്ങളെ പോലെയുള്ളവരെ യഥാർത്ഥ ജീവിതത്തിലും കാണാം. തലയണമന്ത്രത്തിലെ കാഞ്ചന എന്ന സ്ത്രീ എന്റെ ഏറ്റവും അടുത്ത ബന്ധുവാണ്. സത്യേട്ടൻ ഇത് എക്സ്പ്ലെയ്ൻ ചെയ്തപ്പോൾ എന്റെ മനസ്സിൽ പോയത് അവരുടെ രൂപമാണ്. കഥാപാത്രങ്ങളെയെല്ലാം നമ്മൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടാവും’

‘ഫിലോമിനയാന്റി ചെയ്ത റോളും. നടു റോഡിലിട്ട് നമ്മളെ മാനം കെടുത്തുന്ന ചില ബന്ധുക്കളുണ്ടാവും. എന്റെ അച്ഛന്റെ അമ്മ ആരിരുന്നാലും ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നവരാണ്. വളരെ നിഷ്കളങ്കമായി പറയുകയും ചെയ്യും. കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഫിലിം വെട്ടി ഒട്ടിക്കുന്നതാണെന്ന് അമ്മൂമ്മയോട് പറയും. അവർക്കൊന്നും മറച്ച് സംസാരിക്കാൻ പറ്റില്ല,’ ഉർവശി പറഞ്ഞു.

AJILI ANNAJOHN :