‘എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും’ എന്ന് ഉത്തര ഉണ്ണി – ഉത്തര ഉണ്ണിയുടെ അമ്മയെ വേദനിപ്പിച്ചത് ആര് ???

‘എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും’ എന്ന് ഉത്തര ഉണ്ണി – ഉത്തര ഉണ്ണിയുടെ അമ്മയെ വേദനിപ്പിച്ചത് ആര് ???

സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ഇപ്പോൾ കവിത മോഷണ വിവാദമാണ്.കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പേരിൽ വന്ന കവിത വര്ഷങ്ങള്ക്കു മുൻപ് എസ് കലേഷ് ബ്ലോഗിൽ പ്രസിദ്ധീകരിച്ചതായിരുന്നു. ശ്രീചിത്രൻ എന്ന സുഹൃത്ത് തന്നെ തെറ്റിധരിപ്പിച്ചതാണെന്നാണ് ദീപ നിഷാന്തിന്റെ വാദം .

ഇതിനെ തുടർന്ന് ദീപയെ കോപ്പിയടിക്കാരി എന്ന പേരിലാണ് മാധ്യമങ്ങൾ വിമർശിക്കുന്നത്. ദീപയടി എന്നൊരു പ്രയോഗം പോലും പലരും ഹാസ്യ രൂപേണ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ അവസരത്തിൽ മുൻപുണ്ടായ ഒരു സംഭവത്തിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി ഊർമിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും. എന്റെ അമ്മയോട് കളിച്ചാൽ ദൈവം ചോദിക്കും എന്നാണ് ഉത്തരയുടെ പോസ്റ്റ് .

ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊർമിള ഉണ്ണി നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. അന്ന് നടന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് ദാന ചടങ്ങിൽ ഊർമിള ഉണ്ണിയും ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. . എന്നാൽ ഉര്മിളയുടെ പരമാർശം വിവാദമായതോടെ ഇനങ്ങനെയൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തി .

അന്ന് സംഭവത്തിൽ പ്രതികരിക്കാതിരുന്ന ഊർമിള ഉണ്ണി , ദീപ വിവാദത്തിൽ പെട്ടപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്നു എന്റെ ജാതകത്തിൽ ഉണ്ടെന്നു തോന്നുന്നു എന്നാണ് ഊർമിള ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പങ്കു വച്ചുകൊണ്ട് എന്റമ്മയോട് കളിച്ചാൽ ദൈവം ചോദിക്കുമെന്ന് ഉത്തരയും കുറിച്ചു . എന്തായാലും ഇരുവരുടെയും പോസ്റ്റ് സമൂഹ ഏറ്റെടുത്തു കഴിഞ്ഞു.

urmila unni and uthara unnis viral post against deepa nisanth

Sruthi S :