മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!

മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!

മലയാള സിനിമയുടെ കാവ്യ സിനിമയായ ‘തൂവാനത്തുമ്പികള്‍’ ജനിക്കുന്നതും , മോഹന്‍ലിന്‍റെയും സുമലതയുടെയും നിത്യഹരിത കഥാപാത്രങ്ങളായ ക്ലാരയും ജയകൃഷ്ണനും പിറക്കുന്നതും, ‘ പത്മരാജന്‍റെ’ നോവലായ ‘ഉദകപ്പോള’ യില് നിന്നാണ് . മോഹന് ലാലിനെ നായകനാക്കാന് സംവിധായകര്‍‍‍ മത്സരിക്കുന്ന കാലമാണ് 80കളുടെ അവസാനം.

1987ല്‍ ഇരുപതോളം സിനിമകളിലേക്ക് ‍ മോഹന്‍ലാല്‍ കരാര്‍ ചെയ്യപെട്ടിരുന്നു. പക്ഷെ, 14 ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റെതായി 1987 ല്‍ റിലീസിനെത്തുന്നത്. അവയില്‍ ,ആറോളം മോഹന്‍ലാല്‍ ചിത്രങ്ങള് ഹിറ്റ്‌ പദവി കരസ്ഥമാക്കിയിരുന്നു. എന്നാല്‍ , ”വീട്ടില്‍ ഒരു സ്വഭാവം….നാട്ടില്‍ മറ്റൊരു സ്വഭാവം… നഗരത്തില് തികച്ചും വേറിട്ടൊരു സ്വഭാവുമായി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പത്മരാജന്‍റെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനാവാന് 1987ല്‍‍ മോഹന്‍ലാല് പത്മരാജനോട്‌ ‍ സമ്മതം മൂളുന്നത് ‘നായകന്‍റെയും വില്ലന്‍റെയും അഭിനയസാധ്യതകള്‍ ജയകൃഷ്ണനിലുണ്ടെന്നു കരുതിയാണ്.

പക്ഷെ, കഥയും തിരക്കഥയും മുഴുവനായും ‍ ഹൃദ്യസ്ഥമാക്കി ഡേറ്റ് കൊടുത്ത മോഹന്‍ലാലിനെപോലും അമ്പരിപ്പിച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിലെ പ്രതിഭയെ ചൂഷണം ചെയ്ത് വേറിട്ട രീതിയില്‍ ‍ജയകൃഷ്ണന്‍റെയും ക്ലാരയുടെയും പ്രണയദുരന്തം പത്മരാജന് ‍ തൂവാനത്തുമ്പികളിലൂടെ വരച്ചിട്ടത് .

written by ashiq shiju

unknown stories behind thoovanathumbikal movie

Sruthi S :