യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യു.കെ. ഓക്കെയിലെ വീഡിയോ ഗാനം പുറത്ത്

യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു. ശബരീഷ് വർമ്മ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട് ഫൈസി ആലപിച്ച രസമലരേ.. എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ. ഗാനം പൂർണമായും യൂത്തിൻ്റെൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം വർണപ്പകിട്ടോടെയാണ്ചിത്രീകരിച്ചിരിക്കുന്നത്.

യുവനായകൻ രഞ്ജിത്ത് സജീവ് മികച്ച നൃത്തച്ചുവടുകളോടെ ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ഗാനരംഗത്തിൽ ആടിത്തകർക്കുന്നത്. മൈക്ക്,ഗോളം, ഖൽബ്, തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജിത്ത് സജീവ് ഇനി തകം തന്നെ യുവ തലമുറയുടെ ഇഷ്ട നടനായി മാറിക്കഴിഞ്ഞു. ഈ ചിത്രത്തിലെ റോയ്എന്ന കഥാപാത്രം രഞ്ജിത്തിൻ്റെ അഭിനയ ജീവിതത്തിന് ഏറെ വഴിത്തിരിവാകാൻ സഹായിക്കുന്നതാണ്.

ഒരു സമൂഹത്തിൻ്റെ തന്നെ പ്രതീകമാണ്. ഇതിലെ ടോണി എന്ന കഥാപാത്രം ഫ്രഗ്രാൻ്റ് നേച്ചർ ഫിലിംസ് & പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്.സജീവ് .അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നമ്മുടെ നാടിൻ്റെ പൊതുവായ ഒരു പ്രശ്നം ഒരപ്പൻ്റെയും. മകൻ്റെയും ആത്മബന്ധത്തിലൂടെ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.

ജോണി ആൻ്റണിയാണ് ഇവിടെ റോയി എന്ന അപ്പനെ അവതരിപ്പിക്കുന്നത്. മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ശബരീഷ് വർമ്മയുടേതാണ് ഗാനങ്ങൾ. സംഗീതം -രാജേഷ് മുരുകേശൻ. ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ. എഡിറ്റിംഗ് – അരുൺ വൈഗ, കലാസംവിധാനം – സുനിൽ കുമരൻ. മേക്കപ്പ് – ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ. നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ

ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ. പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ പാലാ ഭരണങ്ങാനം. കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിതെത്തും.

Vijayasree Vijayasree :